category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ യഥാർഥ ദൈവവചനം പകരണം: കർദ്ദിനാൾ ആലഞ്ചേരി
Contentകോട്ടയം: ചിന്തയിലെ ബഹുസ്വരതയ്ക്ക് പ്രാധാന്യം ഏറിവരുന്ന ഇന്നത്തെ സമൂഹത്തിൽ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ യഥാർഥ ദൈവവചനം നൽകുന്നതിൽ ശ്രദ്ധേയമായ സ്വാധീനമാണ് സമൂഹത്തിൽ ചെലുത്തേണ്ടതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപും പൗരസ്ത്യവിദ്യാപീഠത്തിന്റെ ചാൻസലറുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കോട്ടയം വടവാതുർ സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തിൽ ഇന്ത്യയിലെ ആദ്യത്തെ ഒട്ടോണമസ് ഫി ലോസഫി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ. ക്രൈസ്തവ ദൗത്യം സാക്ഷാത്കരിക്കാൻ വൈദികവൃത്തി സ്വീകരിക്കുന്നവർ ക്രിസ്തുവിനോടും സഭയോടുമാണ് കടപ്പെട്ടിരിക്കുന്നതെന്ന കാര്യം മറക്കരുതെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. വ്യത്യസ്ത മതവിഭാഗങ്ങളും സംസ്കാരങ്ങളും നിറഞ്ഞുനിൽക്കുന്ന സമൂഹത്തിൽ ക്രിസ്തുവിന്റെ മുഖമാകാനും ക്രിസ്തുവചനം പ്രഘോഷിക്കാനും കഴിയുന്നവരായി നാം മാറണം. പൗരോഹിത്യ സന്യസ്ത പരിശീലനത്തിൽ തത്വശാസ്ത്ര അടിത്തറ പകർന്നു നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കർദ്ദിനാൾ ഓർമിപ്പിച്ചു. പൗരസ്ത്യവിദ്യാപീഠം വൈസ് ചാൻസലർ കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷനായിരുന്നു. തത്വശാസ്ത്ര പഠനവിഭാഗത്തെ ഒട്ടോണമസ് സംവിധാനമായി പ്രഖ്യാപിച്ചുകൊണ്ട് റോമിലെ കത്തോലിക്ക വിദ്യാഭ്യാസ കാര്യാലയം പുറത്തിറക്കിയ ഉത്തരവ് സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലർ റവ. ഡോ. വിൻസന്റ് ചെറുവത്തൂർ വായിച്ചു. തുടർന്നു പൗരസ്ത്യ വിദ്യാപീഠത്തിന്റെ സ്റ്റാറ്റ്യൂട്ട്സ് കർദിനാ ൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-08 10:15:00
Keywordsആലഞ്ചേ
Created Date2023-02-08 10:15:36