category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബോക്സ് ഓഫീസിൽ അവതാറിനെയും കടത്തിവെട്ടി ക്രിസ്തീയ ദൃശ്യാവിഷ്ക്കാരം 'ദി ചോസൺ' മുന്നോട്ട്
Contentവാഷിംഗ്ടണ്‍ ഡി‌.സി: ഈശോയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ദി ചോസൺ പരമ്പരയുടെ മൂന്നാം എപ്പിസോഡിന്റെ അവസാന ഭാഗം ബോക്സ് ഓഫീസിൽ ഹിറ്റ് സംവിധായകൻ ജെയിംസ് കാമറൂണിന്റെ അവതാറിനെയും കടത്തിവെട്ടി മുന്നേറുന്നു. അമേരിക്കയിലെ രണ്ടായിരത്തോളം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ദ ചോസൺ പരമ്പര വാരാന്ത്യത്തിലെ ബോക്സ് ഓഫീസ് കളക്ഷൻ പട്ടികയിൽ ഒന്‍പതാമതാണ്. ഫെബ്രുവരി മൂന്ന് മുതൽ ആറു വരെയാണ് മൂന്നാം സീസണിന്റെ അവസാനത്തെ രണ്ട് എപ്പിസോഡുകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പ്രദർശനത്തിന്റെ ആദ്യത്തെ ദിവസമായിരുന്ന വ്യാഴാഴ്ച വൈകുന്നേരം ബോക്സ് ഓഫീസ് കളക്ഷൻ പട്ടികയിൽ ദി ചോസൺ ഒന്നാമത് ആയിരുന്നു. മറ്റുള്ള ചിത്രങ്ങളെ അപേക്ഷിച്ച് വളരെ ചുരുക്കം തീയേറ്ററുകളിൽ മാത്രമാണ് പരമ്പര പ്രദർശിപ്പിക്കപ്പെട്ടത്. ദിവസം രണ്ട് പ്രദർശനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ട് പോലും റെക്കോര്‍ഡ് നേട്ടവുമായി പരമ്പര മുന്നേറുകയാണ്. തങ്ങൾ പരസ്യങ്ങൾക്ക് വേണ്ടി ഒന്നും തന്നെ ചെലവഴിച്ചില്ലെന്നും, എണ്ണത്തെപ്പറ്റി ഒന്നും മുൻകൂട്ടി കാണുന്നില്ലായിരുന്നുവെന്നും പരമ്പരയുടെ സംവിധായകൻ ഡാളസ് ജംഗിൻസ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. ആരാധകർക്ക് വേണ്ടി ബിഗ് സ്ക്രീനിൽ രണ്ടുദിവസത്തേക്ക് രഹസ്യമായി പരമ്പര ലഭ്യമാക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും, ആരാധകർ അത് രഹസ്യമാക്കാത്തത് കാണാൻ രസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FInsideTheChosen%2Fphotos%2Fa.349529045840321%2F1392533448206537%2F%3Ftype%3D3&show_text=true&width=500" width="500" height="610" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ഇത് മൂന്നാമത്തെ തവണയാണ് ദി ചോസൺ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുന്നത്. 2021ൽ ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തിയ പ്രദർശനവും വലിയ വിജയമായിരുന്നു. പ്രദർശനം നടത്തിയ ആദ്യത്തെ രണ്ട് രാത്രികളിൽ പരമ്പര ബോക്സോഫീസില്‍ ഒന്നാമതായിരുന്നു. മൊത്തം 7 സീസണുകൾ ഉള്ള പരമ്പരയുടെ നാലാമത്തെ സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി (ക്രൌഡ് ഫണ്ടിംഗ്) നിര്‍മ്മിച്ച ‘ദി ചോസണ്‍’ എന്ന പരമ്പര അന്‍പതോളം വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ സബ്ടൈറ്റില്‍ മലയാളത്തിലും പുറത്തിറക്കിയിരിന്നു. Tag: ‘The Chosen’ beat ‘Avatar’ , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-08 13:33:00
Keywordsചോസ
Created Date2023-02-08 13:33:19