category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയുക്രൈന്‍ കത്തോലിക്ക സഭ നിലപാട് മാറ്റി: ക്രിസ്തുമസ് ആചരണം ഡിസംബർ 25നു തന്നെ നടത്താന്‍ തീരുമാനം
Contentകീവ്: ക്രിസ്തുമസ് ഇനിമുതൽ ജനുവരി ഏഴിന് പകരം ഡിസംബർ 25നു തന്നെ ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ച് യുക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭ. ജൂലിയൻ കലണ്ടർ പിന്തുടര്‍ന്നിരിന്ന സഭ ജനുവരി ഏഴാം തീയതിയായിരുന്നു ഇതുവരെ ക്രിസ്തുമസ് ആഘോഷിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം യുക്രൈനിലെ കത്തോലിക്ക സഭ ദനഹാതിരുനാൾ ജനുവരി 19ന് പകരം, ജനുവരി ആറാം തീയതി ആചരിക്കും. ഈ വർഷം സെപ്റ്റംബർ ഒന്നു മുതൽ ആയിരിക്കും പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. റോമന്‍ കത്തോലിക്ക സഭ ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ലോകത്തിലെ മഹാഭൂരിപക്ഷം ആളുകളും ഡിസംബർ 25നു തന്നെയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. അതേസമയം റഷ്യൻ ഓർത്തഡോക്സ് സഭയും, മോസ്കോ പാത്രിയാർക്കറ്റിന്റെ കീഴിൽ വരുന്ന പൗരസ്ത്യ സഭകളും ജനുവരി ഏഴാം തീയതിയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. വിശ്വാസികളുടെ നിരവധിയായ അഭ്യർത്ഥനകൾ കണക്കിലെടുത്ത്, വൈദികരോടും, സന്യസ്തരോടും ആരാധനാ കലണ്ടർ നവീകരിക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തിയാണ് തീരുമാനമെടുത്തതെന്ന് യുക്രൈനിലെ ഗ്രീക്കു കത്തോലിക്കാ സഭയുടെ തലവൻ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് പറഞ്ഞു. നിശ്ചിത ദിവസം വരുന്ന ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങൾ പാശ്ചാത്യ രാജ്യങ്ങളിലെ തീയതികളിൽ തന്നെ തങ്ങൾ ആഘോഷിക്കുമെന്നും, ഈസ്റ്റർ ആഘോഷങ്ങൾ പോലുള്ളവ പഴയ രീതിയിൽ തന്നെ ആചരിക്കുന്നത് തൽക്കാലത്തേക്ക് തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു. ഈസ്റ്ററും ഒരേ ദിവസം ആഘോഷിക്കുന്നത് സംബന്ധിച്ച് റോമൻ സഭയും, ഗ്രീക്ക് കത്തോലിക്ക സഭയും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. നിഖ്യാ സൂനഹദോസ് നടന്നതിന്റെ ആയിരത്തിഎഴുനൂറാം വാർഷികമായ 2025ന് മുൻപ് ഒരു ധാരണയിൽ എത്താൻ സാധിക്കുമെന്ന് ഇരു സഭകളും കണക്കുകൂട്ടുന്നു. റഷ്യയുമായുള്ള യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ജൂലിയൻ കലണ്ടറിൽ നിന്ന് മാറുന്നത് സംബന്ധിച്ച് അഭിപ്രായവ്യത്യാസം നിലനിന്നിരുന്നുവെന്നും, എന്നാൽ ഇപ്പോൾ യുക്രൈനിലെ കത്തോലിക്കാ വിശ്വാസികളിൽ തൊണ്ണൂറു ശതമാനത്തിന് മുകളിൽ ആളുകൾ ജൂലിയൻ കലണ്ടറിൽ നിന്നും, റഷ്യയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ആഗ്രഹമുള്ളവർ ആണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. 55 ലക്ഷം വിശ്വാസികളാണ് യുക്രൈന്‍ കത്തോലിക്ക സഭയുടെ കീഴിലുള്ളത്. Tag:Ukrainian Catholics will now celebrate Christmas on Dec. 25 in a shift toward the West, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-09 13:24:00
Keywordsയുക്രൈന്‍
Created Date2023-02-09 11:25:37