Content | ''എന്റെ പ്രിയ സഹോദരരേ, ഓര്‍മ്മിക്കുവിന്‍. നിങ്ങള്‍ കേള്‍ക്കുന്നതില്‍ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതില്‍ തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതില്‍ മന്ദഗതിക്കാരും ആയിരിക്കണം'' (യാക്കോബ് 1: 19).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 25}#
സംഭാഷണം എന്ന വാക്ക് നമുക്ക് അറിയാം. കൂടെക്കൂടെ നാം നന്നായി ഉപയോഗിക്കുന്നതുമാണ്. രണ്ടാളുകള്‍ തമ്മില്‍ സംസാരിക്കുന്നത് ഒരു സംഭാഷണമാണ്; ഒരാള്‍ മാത്രം സംസാരിക്കുന്നത് ഒരു ആത്മഗതമാണ്. മറ്റുള്ളവരുമൊത്ത് ജീവിക്കാന്‍ വിളിക്കപ്പെട്ട ഒരു സാമൂഹ്യജീവിയെന്ന സിദ്ധാന്തത്തില്‍ നിന്നും ഒഴുകുന്ന ഒരു പ്രത്യേക മാനുഷിക മനോഭാവമാണ് സംഭാഷണം. സംസാരിക്കുവാന്‍ മാത്രമല്ല, കേള്‍ക്കുവാന്‍ കൂടിയുള്ള കഴിവാണ് സംഭാഷണത്തില്‍ വേണ്ടത്. അപരനെ കേള്‍ക്കുവാനും മനസ്സിലാക്കുവാനും നമ്മുക്ക് സാധിക്കണം. എന്തുകൊണ്ടെന്നാല്‍, ആളുകള്‍ തമ്മിലുള്ള വെറുപ്പും ഭിന്നിപ്പും നിര്‍ജീവമാക്കാന്‍ ഇതിന് കഴിവുണ്ട്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 25.12.65).
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }} |