category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയുക്രൈന്‍ ജനതയില്‍ 80% കടുത്ത മാനസിക സംഘര്‍ഷത്തില്‍, ആദ്യം വിളിക്കുന്നത് വൈദികരെ: മേജര്‍ ആര്‍ച്ച് ബിഷപ്പ് ഷെവ്ചുക്ക്
Contentകീവ്: യുക്രൈന്റെ മേലുള്ള റഷ്യന്‍ അധിനിവേശം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തെ 80% ജനങ്ങളും യുദ്ധം മൂലമുള്ള മാനസിക സംഘര്‍ഷത്തിലാണെന്നും യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭാതലവനായ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്. തങ്ങളുടെ മാനസികാഘാതത്തെ അതിജീവിക്കുവാന്‍ അവര്‍ക്ക് സഹായം ആവശ്യമുണ്ടെന്നും അതിനായി അവര്‍ ആദ്യം വിളിക്കുന്നത് വൈദികരെയാണെന്നും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) സംഘടിപ്പിച്ച ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന യുക്രൈന്‍ ജനതക്ക് വേണ്ട അജപാലനപരമായ സാന്ത്വനത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച മെത്രാപ്പോലീത്ത യുദ്ധം മൂലമുണ്ടായ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ തിരിച്ചറിയുവാന്‍ വൈദികര്‍ ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. സഭയില്‍ നിന്നും ഭക്ഷണവും, വസ്ത്രങ്ങളും മാത്രമല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന്‍ പറഞ്ഞ മെത്രാപ്പോലീത്ത പ്രതീക്ഷ പകരുന്ന വാക്കുകള്‍ കൂടി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും, ജനങ്ങള്‍ക്ക് വേണ്ടിയുള്ള അജപാലകപരമായ ശ്രദ്ധയാണ് നമ്മുടെ പ്രഥമ ദൗത്യമെന്നും ഓര്‍മ്മിപ്പിച്ചു. “80% ജനങ്ങള്‍ക്കും തങ്ങളുടെ മാനസികാഘാതത്തെ അതിജീവിക്കുന്നതിന് സഹായം ആവശ്യമുണ്ട്. സഭ എന്ന നിലയില്‍ നമ്മുടെ രാഷ്ട്രത്തിന്റെ മുറിവുകള്‍ ഉണക്കുക എന്നതാണ് നമ്മുടെ ദൗത്യം”. യുക്രൈന്‍ ജനതയുടെ അജപാലകപരമായ കരുതലിന് വേണ്ട വൈദികര്‍ ഇല്ലെന്നതാണ് ഇതിനുള്ള പ്രധാന തടസ്സമായി മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടിയത്. ഇപ്പോള്‍ യുക്രൈനില്‍ അവശേഷിക്കുന്ന വളരെ കുറച്ച് വൈദീകരില്‍ മുന്‍നിരയില്‍ സജീവമായിരുന്നവര്‍ അസ്വസ്ഥരും ക്ഷീണിതരുമാണെന്നു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ആര്‍ച്ച് ബിഷപ്പ് വിസ്വാള്‍ദാസ് കുള്‍ബോകാസ് പറഞ്ഞു. റഷ്യന്‍ സൈന്യം യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ വൈദികരെ പുറത്താക്കുവാനും, തടവിലാക്കുവാനും ശ്രമിക്കുന്നതിനാല്‍ യുക്രൈന്റെ ചില മേഖലകളില്‍ വൈദികര്‍ ഇല്ലാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വരുന്ന ഫെബ്രുവരി 24നാണ് റഷ്യ-ഉക്രൈന്‍ യുദ്ധത്തിനു ഒരു വര്‍ഷം തികയുന്നത്. Tag: Archbishop estimates 80% of Ukrainians need help with trauma; they call on priests first Malayalam News, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-02-21 16:01:00
Keywordsയുക്രൈ
Created Date2023-02-21 16:02:26