Content | "ആരും നിന്റെ പ്രായക്കുറവിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാകരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വസികള്‍ക്കു മാതൃകയായിരിക്കുക" (1 തിമോത്തേയോസ് 4:12).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 28}#
ഒരു വ്യക്തി അവനെ തന്നെ സ്വയം മനസ്സിലാക്കുന്നതും, അവനില്‍ പക്വത പ്രാപിക്കുന്നതും യൗവ്വനകാലത്താണ്. കുട്ടികള്‍ എപ്പോഴും മാതാപിതാക്കളുടെ, മുതിര്‍ന്നവരുടെ ചുറ്റുപാടിലാണ് ജീവിക്കുന്നത്. മറുവശത്ത്, ഒരു യുവാവ് അവന്‍ തന്നില്‍ തന്നെ ഒരു വ്യക്തിത്വം കാണാന്‍ പരിശ്രമിക്കുന്നു. ജീവിതകാലം മുഴുവന്‍ ഒരാള്‍ക്ക് കുട്ടിയായിരിക്കാന്‍ കഴിയുകയില്ലല്ലോ. ഒരു വ്യക്തിക്ക് അവന്റെ ജീവിതം മുഴുവനും മാതാപിതാക്കളെ ആശ്രയിച്ച് കഴിയാന്‍ പറ്റുകയില്ല. അവന്‍ തന്റെ വ്യക്തിത്വവും ജീവിതവും സ്വമേധയ ഉയര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. യൗവനം പ്രലോഭനത്തിന്റേയും പ്രതിസന്ധികളുടെയും കാലമായതിനാല്‍ വളരെ ശ്രദ്ധയോടെ വേണം തീരുമാനങ്ങളെയും വഴികളെയും കണ്ടെത്തേണ്ടത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 21.6.70).
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/7?type=6 }} |