category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കേന്ദ്ര സർക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് സീറോ മലബാർ പ്രോലൈഫ് അപ്പസ്തോലേറ്റ്
Contentകൊച്ചി: സ്വവർഗ വിവാഹം അംഗീകരിക്കാനാകില്ലെന്ന കേന്ദ്രസർക്കാരിന്റെ ഉറച്ച നിലപാടിനും നയത്തിനും സീറോ മലബാർ സഭ പ്രോലൈഫ് അപ്പസ്തോലേറ്റിന്റെ അനുമോദനം. സ്വവർഗ വിവാഹങ്ങൾ ഇന്ത്യൻ കുടുംബ സങ്കല്പത്തിന് എതിരെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട്, കത്തോലിക്കാസഭയുടെ ദർശനവും പഠനവും പ്രബോധനവും സുപ്രീം കോടതിയിൽ സമർപ്പിച്ചതിന് സമാനമാണെന്നു എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പ്രസ്താവിച്ചു. വ്യക്തിസ്വാതന്ത്ര്യമെന്നത് രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബജീവിത സംവിധാനത്തെ തളർത്തുകയും തകർക്കുകയും ചെയ്യുന്നതാകരുതെന്ന ഉറച്ച നിലപാട് വലിയ പ്രതീക്ഷ നൽകുന്നു. ഒത്തുവസിക്കുന്നതിനെ പുരുഷനും സ്ത്രീയും തമ്മിൽ നടക്കുന്ന വിശുദ്ധമായ വിവാഹവുമായി താരതമ്യം ചെയ്യുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകാൻ ഇടയാക്കുമെന്നും സാബു ജോസ് പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-14 09:22:00
Keywordsസ്വവർ
Created Date2023-03-14 09:23:17