Content | ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാളിന് എത്തിയത് പതിനായിരങ്ങള്‍. വാദ്യാഘോഷങ്ങളോ കരിമരുന്നു പ്രകടനങ്ങളോ ഇല്ലാതെ പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണാന്തരീക്ഷത്തില്‍ നടന്ന തിരുനാള്‍ വിശ്വാസികള്‍ക്കു സമ്മാനിച്ചത് പുത്തന്‍ ഉണര്‍വോടും ആത്മീയചൈതന്യവും. ഇന്നലെ നടന്ന തിരുനാള്‍ റാസയ്ക്ക് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചയ്ക്ക് നടന്ന ജപമാല പ്രദക്ഷിണത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.
വിശുദ്ധയുടെ തിരുസ്വരൂപം സംവഹിച്ചുള്ള പ്രദക്ഷിണം തീര്‍ഥാടനകേന്ദ്രത്തില്‍ നിന്നും പുറപ്പെട്ട് പ്രധാന റോഡിലൂടെ ഇടവക ദേവാലയത്തിലെത്തി സമാപിച്ചു. തിരുനാള്‍ ആരംഭിച്ചതു മുതല്‍ തീര്‍ഥാടനകേന്ദ്രത്തിലേയ്ക്ക് ആയിരങ്ങളാണ് എത്തിക്കൊണ്ടിരുന്നത്. തീര്‍ത്ഥാടകരുടെ ക്രമാതീതമായ ഒഴുക്കിനെ തുടര്‍ന്നു ഭരണങ്ങാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിന്നു. തിരുനാളിന്റെ എല്ലാ ദിവസവും വിവിധ രൂപതാധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു.
ഫ്രാന്‍സിസ്‌കന്‍ അല്മായ സഭ, മിഷന്‍ലീഗ്, മാതൃജ്യോതി, വിവിധ ഫൊറോനകള്‍, ഇടവകകള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ തീര്‍ഥാടനവും തിരുക്കര്‍മങ്ങളും ഭരണങ്ങാനം തിരുനാളിനെ ഭക്തിസാന്ദ്രമാക്കി.തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, അഡ്മിനിട്രേറ്റര്‍ റവ.ഡോ.തോമസ് പാറയ്ക്കല്‍, ഫൊറോന വികാരി ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി, സഹവികാരിമാര്‍, വോളന്റിയേഴ്‌സ്, ട്രസ്റ്റിമാര്‍ തുടങ്ങിയവര്‍ തിരുനാളിനു നേതൃത്വം നല്‍കി.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|