category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ന്യൂസിലാന്‍റ് സഭയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വംശജനായ പുരോഹിതന്‍ അഭിഷിക്തനായി |
Content | ഓക്‌ലാന്റ്: ന്യൂസിലാന്റില്‍ ഇതാദ്യമായി ഇന്ത്യന്‍ വംശജനെ പുരോഹിതനായി അഭിഷേകം ചെയ്തു. ഓസ്റ്റിന്‍ ഫെര്‍ണാണ്ടസിനെയാണ് ബിഷപ്പ് പാട്രിക് ഡൂണ്‍ അഭിഷേകം ചെയ്തത്. ന്യൂസിലാന്റ് സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വംശജനായ വ്യക്തിയെ പുരോഹിതനായി അഭിഷേകം ചെയ്യുന്നത്. കൊറിയന്‍ സ്വദേശിയായ മര്‍ച്ചിലിനോ പാര്‍ക്കും തദവസരത്തില്‍ പൌരോഹിത്യം സ്വീകരിച്ചു.
"ഈ രൂപതയിലെ നാം ഓരോരുത്തരും വേറിട്ട സംസ്‌കാരത്തില്‍ നിന്നും വന്നവരാണ്. നാം പല കുടുംബങ്ങളില്‍ ഉള്‍പ്പെടുന്നവരും പല ഭാഷകള്‍ സംസാരിക്കുന്നവരുമാണ്. ഇവിടെ ഒരു അമൂല്യമായ സമ്മാനം ഇവിടെ പങ്ക് വെക്കുന്നു. പൌരോഹിത ശുശ്രൂഷ". ബിഷപ്പ് പാട്രിക് ഡൂണ്‍ തിരുപട്ട ശുശ്രൂഷയ്ക്കിടെ പറഞ്ഞു.
2000-ല്‍ ഭാരതത്തില്‍ ഒരു ധ്യാനത്തില്‍ പങ്കെടുക്കുമ്പോഴാണ് തന്റെ ജീവിതത്തില്‍ മാറ്റമുണ്ടാകണമെന്ന ചിന്ത മനസ്സില്‍ ഉണ്ടാകുന്നത്. ഫാദര്‍ ഓസ്റ്റിന്‍ ഫെര്‍ണാണ്ടോ പ്രസംഗത്തില്‍ പറഞ്ഞു.
"2003-ല്‍ ജോലിക്കായാണ് ഞാന്‍ ന്യൂസിലാന്റിലേക്ക് കുടിയേറുന്നത്. വൈദികനാകണമെന്ന താല്‍പര്യം മനസിലുണ്ട്. പക്ഷേ ഉറച്ച ഒരു തീരുമാനത്തിലെത്താന്‍ എനിക്കു കഴിഞ്ഞില്ല. സംശയത്തിലാഴ്ന്ന ഞാന്‍ വിശുദ്ധ ഗ്രന്ഥം തുറന്നു. രാത്രി മുഴുവന്‍ ജോലി ചെയ്തിട്ടും മീന്‍ ലഭിക്കാതെ നിരാശനായിരുന്ന പത്രോസിനോട് വള്ളം ഇറക്കി വലവീശുവാന്‍ ക്രിസ്തു ആവശ്യപ്പെടുന്ന ഭാഗമാണ് ലഭിച്ചത്. പിന്നെ വൈകിയില്ല. വൈദികനാകുവാന്‍ സെമിനാരിയില്‍ ചേര്‍ന്നു. തന്റെ അമ്മയ്ക്ക് തീരുമാനത്തോട് ഏറെ താത്പര്യമുണ്ടായിരുന്നു". പൌരോഹിത്യത്തിലേക്ക് കടന്ന്‍ വന്ന സാഹചര്യം അദ്ദേഹം സ്മരിച്ചു.
ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടിയല്ല താന്‍ വൈദികനാകുന്നതെന്നും എല്ലാവരുടേയും ആത്മീയ ഗുരുവെന്ന സ്ഥാനമായിട്ടാണ് താന്‍ ഈ പദവിയെ കാണുന്നതെന്നും ഫാദര്‍ ഓസ്റ്റിന്‍ പറഞ്ഞു. ഫാദര്‍ ഓസ്റ്റിനൊപ്പം അഭിഷിക്തനായ മാര്‍ച്ചിലിനോ പാര്‍ക്ക് 12-ാം വയസില്‍ വൈദികനാകുവാന്‍ സെമിനാരിയില്‍ ചേര്‍ന്ന വ്യക്തിയാണ്. എന്നാല്‍ അദ്ദേഹം പിന്നീട് വൈദീക പഠനം ഉപേക്ഷിച്ചു.
തന്റെ ബന്ധുകൂടിയായ ഒരു കന്യാസ്ത്രീയുടെ സഹായത്തോടെയാണ് മാര്‍ച്ചിലിനോ പ്രാങ്ക് ന്യൂസിലാന്റില്‍ എത്തിയത്. 'ഇംഗ്ലീഷ് പഠിക്കണമെന്ന എന്ന ഒറ്റ ആഗ്രഹത്തോടെ അദ്ദേഹം വീണ്ടും സെമിനാരിയില്‍ ചേര്‍ന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിന് 2009-ല്‍ വലിയ ഒരു അപകടം സംഭവിച്ചു. മൂന്നു പേരുടെ ആക്രമണത്തില്‍ ഫാദര്‍ മാര്‍ച്ചിലിനോ പാര്‍ക്കിന് ഗുരുതരമായി പരിക്കേറ്റു. 4 ദിവസത്തോളം ചലനമറ്റ ശരീരവുമായിപാര്‍ക്ക് കിടന്നു.
അദ്ദേഹം മരണത്തിന് ഉടന്‍ കീഴടങ്ങുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ പാര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചു വന്നു. സര്‍വ്വശക്തനായ ദൈവത്തിന്റെ കരുതലിന്റെ കരം തന്നെ തൊട്ടതായും കര്‍ത്താവിന്റെ അജഗണത്തെ നയിക്കാനുള്ള വരം തനിക്ക് നല്‍കിയിട്ടുണ്ടെന്നു മരണശയ്യയില്‍ നിന്നും താന്‍ തിരിച്ചറിഞ്ഞുവെന്നും അഭിഷിക്തനായുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ മാര്‍ച്ചിലിനോ പാര്‍ക്ക് പറഞ്ഞു.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-07-29 00:00:00 |
Keywords | Indian,priest,ordinates,news land,catholic,church |
Created Date | 2016-07-29 16:01:48 |