category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാക്ക് ജനസംഖ്യ സെൻസസിന് ആരംഭം; കൃത്യമായ വിവരങ്ങൾ ഉറപ്പാക്കാന്‍ ക്രൈസ്തവരുടെ ഇടയിൽ പ്രചരണം
Contentലാഹോര്‍: പാക്കിസ്ഥാനിൽ ഏഴാമത് ജനസംഖ്യ സെൻസസ് ആരംഭിച്ചതോടെ കൃത്യമായ വിവരങ്ങൾ നൽകാൻ ക്രൈസ്തവരുടെ ഇടയിൽ പ്രചരണം. മുൻ സെൻസസുകളിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ വഴിയാണ് അധികൃതർ വിവരങ്ങൾ ശേഖരിക്കുന്നത്. വീട്ടിലെ അംഗങ്ങളുടെ വിവരങ്ങളോടൊപ്പം, മതവിശ്വാസം സംബന്ധിച്ചും സെൻസസിൽ ചോദ്യങ്ങളുണ്ട്. അതിനാൽ തന്നെ നിരക്ഷരരായ ക്രൈസ്തവരെ കൊണ്ട് ശരിയായ വിവരങ്ങൾ നൽകുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. ഇതിനുവേണ്ടി മെത്രാന്മാരും, വൈദികരും, സാമൂഹ്യപ്രവർത്തകരും, രാഷ്ട്രീയ നേതാക്കളും സജീവമായി തന്നെ രംഗത്തുണ്ട്. ക്രൈസ്തവ ശാക്തീകരണത്തിനും മറ്റും സെന്‍സസ് കണക്കുകള്‍ അവിഭാജ്യ ഘടകമായതിനാല്‍ കണക്കുകളില്‍ കൃത്യത ഉറപ്പുവരുത്തുവാന്‍ വലിയ ശ്രമമാണ് സഭാനേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവ ജനസംഖ്യയെ സംബന്ധിച്ച് ശരിയായ കണക്കുകൾ ശേഖരിച്ചുവെന്ന് ഉറപ്പുവരുത്താൻ ക്രൈസ്തവ ടെലിവിഷൻ ചാനലുകളും, മറ്റ് മാധ്യമങ്ങളും ക്രൈസ്തവരുടെ ഇടയിൽ അവബോധം സൃഷ്ടിക്കണമെന്ന് പാക്കിസ്ഥാനിലെ ന്യൂനപക്ഷ അവകാശ കമ്മീഷന്റെ സെക്രട്ടറി ജനറൽ ക്രിസ്ത്യൻ റോഹയിൽ സഫർ പറഞ്ഞു. ശേഖരിച്ച വിവരങ്ങൾ പൂർണ്ണമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കാത്തതിനെ തുടർന്ന് 2017ൽ നടന്ന ആറാമത് ജനസംഖ്യാ സെൻസസ് വിവാദത്തിനു കാരണമായിരുന്നു. അതിനാൽ തന്നെ പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ഇത്തവണത്തെ സെൻസസിൽ ലഭിക്കുന്ന വിവരങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാക്കണം എന്ന ആവശ്യം ശക്തമാണ്. 1981, 1998, 2017 വർഷങ്ങളിലെ സെൻസസ് കണക്കുകളിൽ നൽകിയിരിക്കുന്ന ചില വിവരങ്ങൾ സെൻസസിന്റെ വിശ്വസ്തതയെ ചോദ്യം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഖായിസ് അസ്ലം, പീറ്റർ ജേക്കബ് എന്നിവർ 'കൺഫ്യൂസിങ് ഡെമോഗ്രാഫിക്സ് ഫോർ മൈനോറിറ്റീസ്' എന്ന പേരിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 1981 ന്യൂനപക്ഷങ്ങളുടെ ശതമാനം 3.32 ആയിരുന്നെങ്കിൽ, 1998ലെ സെൻസസിൽ അത് 3.72 ആയി വർദ്ധിച്ചു. എന്നാൽ ഏറ്റവും ഒടുവിലത്തെ സെൻസസ് പ്രകാരം ന്യൂനപക്ഷങ്ങളുടെ ശതമാനം 3.52 ആയി കുറഞ്ഞിരിക്കുകയാണ്. Tag: Seventh national population census kicks off: awareness among Christian communities, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-21 13:57:00
Keywordsപാക്കി
Created Date2023-03-21 13:57:59