category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആരോഗ്യം വീണ്ടെടുത്ത് പാപ്പ; ഓശാന ഞായര്‍ തിരുനാൾ വിശുദ്ധ കുർബാനയില്‍ കാർമ്മികനായി
Contentവത്തിക്കാന്‍ സിറ്റി: മൂന്നുദിവസത്തെ ആശുപത്രി വാസത്തിനുശേഷം വത്തിക്കാനിലെ വസതിയിൽ തിരിച്ചെത്തിയ ഫ്രാൻസിസ് മാർപാപ്പ ഓശാന ഞായര്‍ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. ചുവന്ന നിറത്തിൽ ഉള്ള തിരുവസ്ത്രങ്ങൾ ധരിച്ച് വിശുദ്ധ കുർബാന തീരുന്നത് വരെ പാപ്പ പ്രത്യേകമായി ക്രമീകരിച്ചിരുന്ന കസേരയിൽ നിലക്കൊണ്ടിരിന്നു. തിരുകർമ്മങ്ങളുടെ തുടക്കത്തിൽ പാപ്പയുടെ ശബ്ദത്തിന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ഏതാനും സമയത്തിന് ശേഷം ഉച്ചാരണം നടത്താൻ പാപ്പ ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരിന്നു. ശ്വാസകോശ അണുബാധയെ തുടർന്നുള്ള ആശുപത്രിവാസത്തിനുശേഷം തിരിച്ചെത്തിയ മാർപാപ്പയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. ഒലിവ് ചില്ലകളും കൈയിലേന്തി സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് നീങ്ങിയ കര്‍ദ്ദിനാളുമാര്‍ക്ക് പിന്നാലേ ഏറ്റവും അവസാനമായാണ് പേപ്പല്‍ മൊബീലിൽ പാപ്പയെത്തി ചേര്‍ന്നത്. ചത്വരത്തില്‍ തടിച്ചുകൂടിയ വൈദികരും സന്യാസികളും ഉൾപ്പെട്ട ആയിരങ്ങളെ ഫ്രാൻസിസ് മാർപാപ്പ അഭിസംബോധന ചെയ്തു. 15 മിനിറ്റ് നീണ്ടുനിന്ന സന്ദേശമാണ് പരിശുദ്ധ പിതാവ് നൽകിയത്. സ്നേഹം പരാജയപ്പെടുമ്പോഴും, വഞ്ചിക്കപ്പെടുമ്പോഴും, തള്ളിക്കളയപ്പെടുമ്പോഴും അനുഭവിക്കേണ്ടിവരുന്ന അഗാധമായ വേദനയെ ഊന്നിയായിരുന്നു പാപ്പയുടെ സന്ദേശം. എഴുതി തയ്യാറാക്കിയ പ്രസംഗത്തിൽ നിന്ന് മാറി, പ്രിയപ്പെട്ടവര്‍ ആരുമില്ലാതെ അടുത്തിടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിന് സമീപം തെരുവിൽ മരണപ്പെട്ട ഒരു ജർമ്മൻ സ്വദേശിയെ പറ്റി ഫ്രാൻസിസ് മാർപാപ്പ പരാമർശിച്ചു. മറ്റുള്ളവരാൽ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയെപ്പറ്റിയുളള നിരവധി പരാമർശങ്ങളാണ് പാപ്പ സന്ദേശത്തിൽ ഉടനീളം നടത്തിയത്. ദരിദ്രർ തെരുവിൽ ഉറങ്ങുമ്പോൾ ആളുകൾ തിരിഞ്ഞു നോക്കുന്നില്ലായെന്നും, പരിശുദ്ധ പിതാവ് പറഞ്ഞു. അറുപതിനായിരത്തോളം വിശ്വാസികളാണ് ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തത്. Tag: Pope Francis has marked Palm Sunday in the Vatican square following his hospital stay, Pope Francis Malayalam, CATHOLIC MALAYALAM NEWS PORTAL malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-04-03 10:51:00
Keywordsപാപ്പ,
Created Date2023-04-03 10:52:09