category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading തീർത്ഥാടനം വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് പകരും: മാർ പോളി കണ്ണൂക്കാടൻ
Contentകൊടകര: തീർത്ഥാടനം വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് നൽകുമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. കനകമല മാർതോമ കുരിശുമുടി തീർത്ഥാടന കേന്ദ്രത്തിൽ 84-ാമത് തീർത്ഥാടത്തിന്റെ ഭാഗമായി നടന്ന മഹാതീർത്ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യേശു മലമുകളിൽ കയറി ഏകാന്തമായി പ്രാർത്ഥിച്ച ശേഷമായിരുന്നു യേശു പ്രധാന തീരുമാനങ്ങളെടുത്തിരുന്നതെന്ന് വിശുദ്ധ ഗ്രന്ഥം പറയുന്നു. മലമുകളിൽ കയറിയാണ് ദൈവത്തിൽ നിന്ന് യേശു ശക്തി സ്വീകരിച്ചിരുന്നതെന്നും മാർ കണ്ണൂക്കാടൻ ഓർമിപ്പിച്ചു. രൂപത വികാരി ജനറാൾ മോൺ. വിൽസൺ ഈരത്തറ അധ്യക്ഷത വഹിച്ചു.സനീഷ്കുമാർ ജോസഫ് എംഎൽഎ, കോടശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലി, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, വാർഡ് അംഗം സജിനി സന്തോഷ് തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ഷിബു നെല്ലിശേരി, അസിസ്റ്റന്റ് വികാരിമാ രായ ഫാ. ജെയിംസ് ആലപ്പാട്ട്, ഫാ. ജിറ്റോ കുന്നത്ത്, കൈക്കാരൻ ബിനോയ് മഞ്ഞളി, സിസ്റ്റർ ലിസ മരിയ, ജനറൽ കൺവീനർ ബൈജു അറയ്ക്കൽ, കേന്ദ്ര സമിതി പ്രസിഡ ന്റ് ജോയ് കുയിലാടൻ എന്നിവർ സംസാരിച്ചു. ഇടവകാംഗത്തിന് വൃക്കദാനം ചെയ്ത റെക്ടർ ഫാ. ഷിബു നെല്ലിശേരി, പന്ത്രണ്ടാം ക്ലാ സ് മതബോധന പരീക്ഷയിൽ മുഴുവൻ മാർക്കോടെ രൂപതതലത്തിൽ ഒന്നാം റാങ്ക് കര സ്ഥമാക്കിയ വെളിയൻ ആഗ്നസ് രാജു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-04-04 06:19:00
Keywordsപോളി
Created Date2023-04-04 06:21:57