category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാലാരിവട്ടം പിഒസിയിൽ അഡ്വ. ജോസ് വിതയത്തിൽ അനുസ്മരണം
Contentകൊച്ചി: സഭയുടെ സുവിശേഷവത്കരണ ശുശ്രൂഷകളിൽ സാക്ഷ്യജീവിതംകൊണ്ടു സജീവ പങ്കാളികളാകേണ്ടവരാണ് അല്മായരെന്നു സീറോ മലബാർ സഭാ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ നടന്ന അഡ്വ. ജോസ് വിതയത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭാസേവനത്തിന്റെയും ശുശ്രൂഷകളുടെയും മഹനീയമായ അല്‍മായ മാതൃകയാണു അഡ്വ. ജോസ് വിതയത്തിൽ. സഭയോടൊപ്പം എന്നും ചേർന്നുനിന്ന് പ്രതിസന്ധികളി ൽ തളരാതെ പ്രവർത്തിക്കുകയും, മികച്ച സംഘടനാപാടവത്തിലൂടെയും നിസ്വാർഥ സേവനങ്ങളിലൂടെയും അനേകായിരങ്ങൾക്ക് നന്മകൾ വർഷിക്കുകയും ചെയ്ത വിതയത്തിലിന്റെ സ്മരണ എക്കാലവും നിലനിൽക്കുമെന്നും മാർ വാണിയപ്പുരയ്ക്കൽ പറഞ്ഞു. ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, അഡ്വ. വിതയത്തിൽ അനുസ്മരണ പ്രഭാ ഷണം നടത്തി. മാതൃകായോഗ്യനായ അല്മായ പ്രേഷിതനായിരുന്നു അഡ്വ. വിതയ ത്തിലെന്ന് അദ്ദേഹം അനുസ്മരിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വ ഹിച്ചു. സിബിസിഐ അല്മായ കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാ സ്റ്റ്യൻ ആമുഖപ്രഭാഷണം നടത്തി. കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം വി.വി. അഗസ്റ്റിൻ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എം.പി. ജോസഫ്, സീറോ മലബാർ സഭ അല്മായ ഫോറം സെക്രട്ടറി ടോ ണി ചിറ്റിലപ്പള്ളി, പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-04-19 09:39:00
Keywordsവിതയ
Created Date2023-04-19 09:39:27