category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനോട്രഡാം കത്തീഡ്രല്‍ പുനരുദ്ധാരണത്തിന് സംഭാവനയായി സമാഹരിച്ചത് 929 മില്യൺ ഡോളർ
Contentപാരീസ്: 150 രാജ്യങ്ങളിൽ നിന്നുള്ള 3,40,000 ദാതാക്കൾ സംഭാവന നല്‍കിയപ്പോള്‍ വിശ്വ പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയ പുനരുദ്ധാരണത്തിന് ലഭിച്ചത് 929 മില്യൺ ഡോളർ. ലോകത്തിന്റെ മുന്‍പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം കത്തീഡ്രല്‍ അറിയപ്പെടുന്നത്. ഫ്രഞ്ച് ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കുന്ന 2019 ഏപ്രില്‍ 15-നു ദേവാലയം അഗ്നിയ്ക്കിരയാകുകയായിരിന്നു. ഇതിന് പിന്നാലെ ദേവാലയ പുനരുദ്ധാരണത്തിന് ആഗോള തലത്തില്‍ പിന്തുണ ലഭിച്ചു. ദേവാലയം സുരക്ഷിതമാക്കുന്നതിനുള്ള പ്രോജക്റ്റ് പഠനങ്ങൾക്കു ശേഷം, പുനരുദ്ധാരണ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോകുകയാണെന്ന് ഫ്രഞ്ച് കമ്മിറ്റി അറിയിച്ചു. ഭിത്തികൾ, അലങ്കാരങ്ങൾ, നിലവറകൾ എന്നിവ ഒരേസമയം നിരവധി ശില്പികൾ പുനരുദ്ധരിക്കുന്നത് തുടരുകയാണ്. എണ്ണായിരത്തോളം കുഴലുകള്‍ വഴി പ്രവര്‍ത്തിക്കുന്ന ദേവാലയത്തിലെ പടുകൂറ്റന്‍ ഓര്‍ഗന്‍ അഴിച്ച് വൃത്തിയാക്കി വീണ്ടും പൂര്‍വ്വസ്ഥിതിയിലാക്കുന്ന ജോലികളും നടക്കുന്നുണ്ട്. 2019-ലെ തീപിടുത്തത്തിന്റെ തൊട്ടുപിന്നാലെ തന്നെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം പുനരുദ്ധരിക്കുമെന്നും ഫ്രാന്‍സ് ഒളിമ്പിക്സ് ഗെയിംസിന് ആതിഥ്യമരുളുന്ന 2024-ല്‍ ദേവാലയം വിശ്വാസികള്‍ക്കായി തുറന്നു നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. 2024 ഡിസംബർ 8-നകം ദേവാലയം തുറക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. Tag: $929M in donations received to restore Notre-Dame de Paris, Malayalam, Christian news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-04-19 10:39:00
Keywordsനോട്ര
Created Date2023-04-19 10:40:19