Content | ''അവിടുന്നു വന്ധ്യയ്ക്കു വസതി കൊടുക്കുന്നു; മക്കളെ നൽകി അവളെ സന്തുഷ്ടയാക്കുന്നു; കർത്താവിനെ സ്തുതിക്കുവിൻ'' (സങ്കീര്‍ത്തനം 113:9).
മക്കളില്ലാത്ത ദമ്പതികൾക്ക് വേണ്ടി പ്രമുഖ വചനപ്രഘോഷകയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ-മലബാര്‍ രൂപതയുടെ നവ സുവിശേഷവത്കരണ കമ്മീഷന്റെ ചെയര്‍പേഴ്സണുമായ സിസ്റ്റര്‍ ആന്‍ മരിയ SH നയിക്കുന്ന ത്രിദിന ധ്യാനം ഓണ്‍ലൈനില്‍. കത്തോലിക്ക മാധ്യമമായ 'പ്രവാചകശബ്ദ'ത്തിന്റെ ആഭിമുഖ്യത്തില്‍, 2023 മെയ് 29, 30, 31 തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ ZOOM-ലൂടെയാണ് പ്രത്യേക ശുശ്രൂഷ നടത്തപ്പെടുക. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷ 07:30നു സമാപിക്കും. ശുശ്രൂഷയ്ക്കു ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 05:30 മുതല്‍ ജപമാല നടക്കും.
'പ്രവാചകശബ്ദത്തിന്റെ' നേതൃത്വത്തില്‍, എല്ലാ മാസവും സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന ആദ്യവെള്ളിയാഴ്ച ഓണ്‍ലൈന്‍ വചന ശുശ്രൂഷയില്‍ വലിയ അത്ഭുതങ്ങളും അടയാളങ്ങളുമാണ് കര്‍ത്താവ് ചൊരിഞ്ഞുക്കൊണ്ടിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് മക്കളില്ലാത്ത ദമ്പതികള്‍ക്ക് വേണ്ടി മാത്രമായി പ്രത്യേക ശുശ്രൂഷ ഒരുങ്ങുന്നത്. ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, സൗഖ്യശുശ്രൂഷ എന്നിവ ത്രിദിന ധ്യാനത്തില്‍ നടത്തപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പങ്കുചേരാന്‍ കഴിയുന്ന അനുഗ്രഹീതമായ ഈ ഓണ്‍ലൈന്‍ ശുശ്രൂഷയിലേക്ക് മക്കളില്ലാത്തതിന്റെ പേരില്‍ വേദനകളിലൂടെ കടന്നുപോകുന്ന എല്ലാ ദമ്പതികളെയും യേശു നാമത്തില്‍ ക്ഷണിക്കുന്നു.
#{blue->none->b->ശുശ്രൂഷയ്ക്ക് വേണ്ടി പ്രത്യേകം ക്രമീകരിക്കുന്ന ഗ്രൂപ്പില്‍ അംഗമാകുവാന്‍ ദയവായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. }#
{{ https://chat.whatsapp.com/Fv6zOL3eQpTD2SM9YRiRaR ->https://chat.whatsapp.com/Fv6zOL3eQpTD2SM9YRiRaR}}
☛ #{green->none->b-> വിവിധ രാജ്യങ്ങളിലെ സമയക്രമം: }#
IND 06:00PM- 07:30PM
UAE 04:30PM- 06:30PM
USA 08:30AM- 10:00AM
AUS 10:30PM- 12:00AM
UK 01:30PM- 03:00PM
☛ Zoom Meeting link:
{{ https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09 -> https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09 }}
Meeting ID: 849 7001 5596
Passcode: 1020
|