Content | സഭ എന്നതിന് ഗ്രീക്കുഭാഷയിൽ “ഏക്ളേസ്യ” എന്നാണു പറയുന്നത്. വിളിച്ചു കൂട്ടപ്പെട്ടവർ എന്നർത്ഥം. മാമ്മോദീസ സ്വീകരിക്കു കയും ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന നമ്മൾ എല്ലാവരും കർത്താവാൽ വിളിക്കപ്പെട്ടവരാണ്. നാം എല്ലാവരും ഒന്നിച്ച് സഭയാകുന്നു. വിശുദ്ധ പൗലോസ് പറയുന്നതുപോലെ, ക്രിസ്ത സഭയുടെ ശിരസ്സാണ്; നമ്മൾ അവിടത്തെ ശരീരവും. (CCC 748 - 757).
നാം കൂദാശകൾ സ്വീകരിക്കുകയും ദൈവവചനം ശ്രവിക്കുകയും ചെയ്യുമ്പോൾ ക്രിസ്തു നമ്മിലുണ്ട്, നാം ക്രിസ്തുവിലുണ്ട്. അതാണു - സഭ. മാമ്മോദീസ സ്വീകരിക്കുന്ന എല്ലാവരും വ്യക്തിപരമായി പങ്കുവയ്ക്കുന്ന യേശുവിലുള്ള ജീവിതത്തിന്റെ അവഗാഢമായ സംസർഗം വിശുദ്ധ ലിഖിതത്തിൽ ധാരാളം പ്രതീകങ്ങൾകൊണ്ട് വിവരിച്ചിട്ടുണ്ട്. അത് ഒരിടത്ത് ദൈവജനത്തെപ്പറ്റി പറയുന്നു. മറെറാരിടത്ത് ക്രിസ്തുവിന്റെ മണവാട്ടിയെപ്പറ്റി പറയുന്നു. ഒരിടത്ത് സഭയെ അമ്മയെന്നു വിളിക്കുന്നു. വീണ്ടും ദൈവത്തിന്റെ കുടുംബമെന്നു വിളിക്കുന്നു. അല്ലെങ്കിൽ സഭയെ വിവാഹാഘോഷത്തോടു താരതമ്യം ചെയ്യുന്നു.
സഭ ഒരിക്കലും വെറുമൊരു സ്ഥാപനമല്ല. നമുക്ക് ഒഴിവാക്കാവുന്ന വെറും “ഔദ്യോഗിക സഭയുമല്ല”. - സഭയിലെ തെറ്റുകളും കുറവുകളും കണ്ട് നാം അസ്വസ്ഥരായേക്കും. പക്ഷേ, നമുക്ക് ഒരിക്കലും സഭയിൽ നിന്ന് അകന്നു നില്ക്കാനാവുകയില്ല. എന്തെന്നാൽ സഭയെ സ്നേഹിക്കാൻ ദൈവം റദ്ദാക്കാനാവാത്ത തീരുമാനം ചെയ്തു. സഭ യുടെ അംഗങ്ങളുടെ പാപങ്ങളുണ്ടെങ്കിലും സഭയെ അവിടന്ന് ഉപേ ക്ഷിക്കുന്നില്ല. മനുഷ്യരായ നമ്മുടെയിടയിൽ ദൈവത്തിന്റെ സാന്നിധ്യമാണു സഭ. അതുകൊണ്ടാണ് നാം സഭയെ സ്നേഹിക്കേണ്ടിയിരിക്കുന്നത്.
കടപ്പാട്: കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം- Youcat. |