category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"കക്കുകളി" നാടക പ്രദർശനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സമീപനം അത്യന്തം പ്രതിഷേധാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ
Contentതിരുവനന്തപുരം: തെറ്റിദ്ധാരണാജനകമായ ഉള്ളടക്കത്തോടെ ക്രൈസ്തവ സന്യാസത്തെ അത്യന്തം ഹീനമായി അവഹേളിക്കുന്ന കക്കുകളി എന്ന നാടകത്തെ ഇടതുപക്ഷ ചായ്വുള്ള സംഘടനകളും രാഷ്ട്രീയ പ്രവർത്തകരും വേദികൾ നൽകി കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന സമീപനം അത്യന്തം പ്രതിഷേധാർഹമാണെന്ന്‍ കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ. തൃശൂരിൽ നടന്ന അന്തർദേശീയ നാടകോത്സവത്തിലും ഗുരുവായൂർ സർഗോത്സവത്തിലും പ്രസ്തുത നാടകം പ്രദർശിപ്പിക്കപ്പെട്ടതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി ക്രൈസ്തവ സമൂഹം കടുത്ത പ്രതിഷേധം അറിയിക്കുകയും പരാതികൾ നൽകുകയും ചെയ്തിരുന്നതാണ്. കേരള കത്തോലിക്കാ മെത്രാൻ സമിതി നാടകാവതരണത്തെ അപലപിക്കുകയും സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്നു വിലയിരുത്തുകയും ചെയ്തിരുന്നു. ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പ്രസ്തുത നാടകത്തെയും പിന്നണി പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ ചിലർ സ്വീകരിക്കുന്നതിന്റെ പിന്നിൽ ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുക എന്ന ലക്ഷ്യമാണുള്ളത് എന്നുള്ളതിൽ സംശയമില്ലായെന്ന് ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ, കൂടുതൽ പ്രദർശനങ്ങളുമായി മുന്നോട്ടുപോകുന്ന പക്ഷം സംസ്ഥാനവ്യാപകമായ പ്രക്ഷോഭങ്ങൾക്ക് ക്രൈസ്തവ സമൂഹം നിർബ്ബന്ധിതരായി തീരും. സാംസ്‌കാരിക കേരളത്തിന് കളങ്കമായ ഈ നാടകത്തിന്റെ പ്രദർശനം തടയുവാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണം. സ്വന്തം ജീവിതാന്തസിൽ അഭിമാനിക്കുകയും നിസ്വാർത്ഥമായി സമൂഹത്തിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് കത്തോലിക്കാ സന്യാസിനിമാരെ അപമാനിക്കുന്ന ഇത്തരം സൃഷ്ടികൾ ആവിഷ്കാര സ്വാതന്ത്ര്യമല്ല, ഒരു വിഭാഗംപേരുടെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നാടക പ്രവർത്തകരും സാംസ്‌കാരിക നായകന്മാരും തിരിച്ചറിയണമെന്നും ഐക്യ ജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-04-28 16:48:00
Keywordsകക്കുകളി
Created Date2023-04-28 16:48:30