category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ വിശ്വാസം ഉന്മൂലനം ചെയ്യണം: ഇസ്ലാമിക തീവ്രവാദി ഭീഷണി മുഴക്കിയതായി സ്പാനിഷ് വൈദികന്റെ വെളിപ്പെടുത്തല്‍
Contentമാഡ്രിഡ്: ക്രൈസ്തവ വിശ്വാസം നിഷേധാത്മകമാണെന്നും അത് ഇല്ലാതാക്കപ്പെടേണ്ടതാണെന്നും സ്പെയിനിലെ അല്‍ജെസിറാസ് പട്ടണത്തിലെ സാന്‍ ഇസിദ്രോ, ന്യൂ എസ്ത്രാ സെനോര ദെ പാല്‍മ ദേവാലയങ്ങളില്‍ കത്തിയുമായി ആക്രമണം നടത്തിയ ഇസ്ലാമിക തീവ്രവാദി ഭീഷണി മുഴക്കിയതായി പരിക്കേറ്റ സ്പാനിഷ് വൈദികന്റെ വെളിപ്പെടുത്തല്‍. ജനുവരിയില്‍ നടന്ന ആക്രമണത്തില്‍ ഒരു ദേവാലയ ശുശ്രൂഷി കൊല്ലപ്പെടുകയും വൈദികന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമിയെ ആരും പ്രകോപിപ്പിച്ചിരുന്നില്ലെന്നും, എന്നാല്‍ ഇത്തരത്തില്‍ ആക്രോശം നടത്തുകയായിരിന്നുവെന്നു ഫാ. അന്റോണിയോ റോഡ്രിഗസ് ലൂസെന പറഞ്ഞതായി നാഷണല്‍ പോലീസിന്റെ ജനറല്‍ ജനറല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് സൂചിപ്പിച്ചിരിക്കുന്നത്. പ്രാദേശിക സമയം വൈകിട്ട് 6.30നു സാന്‍ ഇസിദ്രോ ദേവാലയത്തില്‍ പ്രവേശിച്ച യാസിന്‍ കാന്‍ജാ, പിന്തുടരപ്പെടേണ്ട ഏക മതം ഇസ്ലാമാണെന്നും, ക്രൈസ്തവ വിശ്വാസം നിഷേധാത്മകമാണെന്നും അത് ഇല്ലാതാക്കപ്പെടേണ്ടതാണെന്നും പറഞ്ഞതായി വൈദികനെ ഉദ്ധരിച്ച് ‘യൂറോപ്പാ പ്രസ്സ് ഏജന്‍സി’ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമി ബൈബിള്‍ കയ്യിലെടുത്ത് നിരവധി പ്രാവശ്യം അടിച്ചതായും, ഒരു സ്ത്രീയാണ് അത് തടസ്സപ്പെടുത്തി പുറത്തുപോകുവാന്‍ അക്രമിയോടു ആവശ്യപ്പെട്ടതെന്നും സങ്കീര്‍ത്തി സൂക്ഷിപ്പുകാരന്റെ മൊഴിയില്‍ പറയുന്നു. 7 മണിയോടെ ദേവാലയ പരിസരത്ത് തിരികെ എത്തിയ യാസിന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികള്‍ കേള്‍ക്കെ അറബിയില്‍ ഉറക്കെ ആക്രോശിച്ചു. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം എന്താണെന്ന്‍ അറിയുവാന്‍ വേണ്ടിയാണ് ഫാ. അന്റോണിയോ പുറത്തേക്ക് വന്നത്. ആ സമയത്ത് അക്രമി തന്റെ കയ്യില്‍ കരുതിയിരുന്ന വലിയ കത്തി ഉപയോഗിച്ച് പുരോഹിതനെ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നീലനിറമുള്ള വലിയ കത്തിയായിരുന്നു ആയുധമെന്നാണ് സാക്ഷി മൊഴികളില്‍ പറയുന്നത്. ദേവാലയത്തിലുണ്ടായിരുന്ന വിശ്വാസികളാണ് ദേവാലയത്തിന്റെ വാതില്‍ അടച്ചത്. ഈ ആക്രമണത്തിന് ശേഷം ഏതാണ്ട് 200 മീറ്റര്‍ അകലെയുള്ള മറ്റൊരു ദേവാലയത്തിലേക്ക് പോയത്. വിര്‍ജിന്‍ ഡെ പാല്‍മ ദേവാലയത്തിലെത്തിയ അക്രമി ദേവാലയ ശുശ്രൂഷി ഡിയാഗോ വലെന്‍സിയയെ വെട്ടിക്കൊലപ്പെടുത്തുകയായിരിന്നു. 'അള്ളാ' എന്ന് അറബിയില്‍ ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം. . സംഭവ ദിവസം തന്നെ പോലീസ് മൊറോക്കന്‍ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തിരിന്നു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-04-28 20:03:00
Keywordsസ്പാനി, സ്പെയി
Created Date2023-04-28 20:04:00