Content | പാരീസ്: വടക്കന്‍ ഫ്രാൻസിലെ സെന്റ് ഇറ്റിനെ-ഡു-റൗവ്രെ ദൈവാലയത്തില്‍ വെച്ചു കഴിഞ്ഞ ചൊവ്വാഴ്ച ഐഎസ് ഭീകരര്‍ കഴുത്തറത്തു കൊലപ്പെടുത്തിയ ഫാ.ജാക്വസ് ഹാമലിന്‍റെ മൃതസംസ്കാരം ഇന്ന് നടക്കും. റൂവനിലെ കത്തീഡ്രലില്‍ ദേവാലയത്തിലാണ് അദ്ദേഹത്തെ സംസ്കരിക്കുന്നത്. 85 വയസുകാരനായ ഫാ.ജാക്വസ് ദിവ്യബലിമധ്യേ ആണ് അള്‍ത്താരയില്‍ രക്തസാക്ഷിയായത്.
നേരത്തെ ഫാ. ജാക്വസ് ഹാമലിനെ വധിച്ച ഭീകരര്‍ പോലീസിന്‍റെ വെടിയേറ്റു മരിച്ചിരുന്നു. അഡെല്‍ കെര്‍മിഷ്, അബ്റുല്‍ മാലിക് നബീല്‍ പെറ്റീഷന്‍ എന്നിവരാണു കൊല്ലപ്പെട്ട ഭീകരര്‍. ഇരു പ്രതികള്‍ക്കും 19 വയസ്സ് മാത്രമേ പ്രായമുണ്ടായിരിന്നുള്ളൂ. ഭീകരരുമായി ബന്ധപ്പെട്ട രണ്ടുപേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ ജയിലിലായിരുന്നപ്പോള്‍ പരിചയപ്പെട്ട ഷെയ്ക്ക് ആണ് തനിക്കു പുത്തന്‍ ആശയങ്ങള്‍ തന്നതെന്നും ഭീകരപ്രവര്‍ത്തകരുടെ ഒരു സംഘം ഉണ്ടാക്കുകയാണു ലക്ഷ്യമെന്നും കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളായ കെര്‍മിഷ് ടെലഗ്രാം ആപ്ലിക്കേഷന്‍ വഴി അയച്ച ശബ്ദസന്ദേശത്തില്‍ പോലീസ് കണ്ടെത്തി.
ജാക്വസ് ഹാമെലിനെ ഐസിസ് ഭീകരര്‍ വധിച്ചതിന് പിന്നാലെ ഇസ്ലാം മതവിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക് ചേരുന്നതായി ലോക പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി ട്വിറ്റര്‍ വഴി അറിയിച്ചിരിന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സൊഹ്‌റാബ് അഹ്മാരി.
ഫ്രാന്‍സില്‍ ഒരു വൈദികനെ ഇസ്ലാം തീവ്രവാദികള്‍ വിശ്വാസത്തിന്റെ പേരില്‍ കൊലപ്പെടുത്തിയപ്പോള്‍ മറ്റൊരു സ്ഥലത്ത് പ്രശസ്തനായ മുസ്ലീം വിശ്വാസി ക്രൈസ്തവ ജീവിതത്തിലേക്ക് കാല്‍ചുവടുകള്‍ എടുത്തുവയ്ക്കുകയാണ്. കൊല്ലപ്പെട്ട വൈദികനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഹാഷ് ടാഗ് #{blue->n->n->#IAmJacquesHamel }# ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായികഴിഞ്ഞു.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |