category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | പാക്കിസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ ക്രൈസ്തവരെ വെറുക്കണമെന്ന പാഠഭാഗങ്ങള്‍; പ്രശ്‌നം ഗുരുതരമെന്ന് വിവിധ സംഘടനകള്‍ |
Content | ഇസ്ലാമാബാദ്: ക്രൈസ്തവരേയും മറ്റു മതസ്ഥരേയും വെറുപ്പോടെ മാത്രമേ കാണാവൂ എന്ന ഭാഗവുമായി പാക്കിസ്ഥാന്‍ പാഠപുസ്തകങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മറ്റു മതസ്ഥരായ ആളുകള്‍, പ്രത്യേകിച്ച് ക്രൈസ്തവര്‍ രാജ്യത്തിന് ദോഷകരമായ കാര്യങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളുവെന്നു പാകിസ്ഥാനിലെ പാഠഭാഗങ്ങളില്‍ പ്രതിപാദിക്കുന്നതായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളിലേക്ക് ഇത്തരം വിഷത്തിന്റെ വിത്തുകള്‍ പാകുന്നത് രാജ്യത്തിനും ലോകത്തിനും തന്നെ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് സംഘടനയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. "ഇത് മതത്തിന്റെ മാത്രം പ്രശ്‌നമല്ല. ഒരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും പ്രശ്‌നമാണ്. ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സഭയുടെ ഭാഗത്തു നിന്നും സ്വീകരിക്കണമെന്നതിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്". നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിസില്‍ ഷാന്‍ ചൗധരി പറയുന്നു. ഇതു സംബന്ധിക്കുന്ന 40 പേജുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് മനുഷ്യാവകാശ സംഘടനയായ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് പുറത്തുവിട്ടിട്ടുണ്ട്.
ചരിത്രപരമായ പല വസ്തുതകളും മറച്ചുവച്ചാണ് കുട്ടികളുടെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ഇത് ഗൗരവമേറിയ പ്രശ്നമാണ് സൃഷ്ട്ടിക്കുകയെന്നും സൗത്ത് ഏഷ്യന്‍ പാര്‍ട്ട്ണര്‍ഷിപ്പ് പാക്കിസ്ഥാന്റെ സ്ഥാപകന്‍ മുഹമ്മദ് തഹ്‌സീന്‍ പറയുന്നു. "സൂഫി കവിതകളും അവരുടെ വീരചരിതങ്ങളും പഠിപ്പിക്കാത്ത പുസ്തകങ്ങളില്‍ തീവ്രവാദികളുടെ കഥകളാണ് പറയുന്നത്. രാഷ്ട്രീയ താല്‍പര്യങ്ങളാണ് പാഠ്യപദ്ധതികളുടെ പിന്നില്‍. ഇത്തരം പാഠ്യപദ്ധതികള്‍ രാജ്യത്ത് സമാധാനം സൃഷ്ടിക്കുകയില്ല. മറിച്ച് തീവ്രവാദികളെ വളര്‍ത്തുകയേ ചെയ്യു". മുഹമ്മദ് തഹ്‌സീന്‍ പറയുന്നു.
ഇതു സംബന്ധിച്ച ഒരു കത്ത് ന്യൂനപക്ഷ അധ്യാപകരുടെ സംഘടന പാക്കിസ്ഥാന്‍ സുപ്രീംകോടതി ജഡ്ജിക്ക് കൈമാറിയിരുന്നു. ക്രൈസ്തവരായ കുട്ടികള്‍ സ്‌കൂളുകളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഖുറാനിലെ സൂക്തങ്ങള്‍ ക്രൈസ്തവ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ചൊല്ലിക്കുന്നുവെന്നും ക്രൈസ്തവ മതം മോശമാണെന്നും കുട്ടികള്‍ ഇസ്ലാം മതത്തിലേക്ക് മാറണമെന്നും അധ്യാപകര്‍ പഠിപ്പിക്കുണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
യുഎസ് കമ്മീഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ചെയര്‍മാന്‍ റോബര്‍ട്ട് പി. ജോര്‍ജും വിഷയം ഗുരുതരമാണെന്ന് പ്രതിപാദിച്ച് കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം പാഠ്യപദ്ധതികളിലേ ഇത്തരം തെറ്റായ പ്രവണതകള്‍ 41 മില്യണ്‍ കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന് എടുത്ത് പറയുന്നു. അമുസ്ലീങ്ങള്‍ക്ക് രാജ്യത്തോട് കൂറും സ്‌നേഹവുമില്ലെന്ന് പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നു. ഇത് കുട്ടികളില്‍ വലിയ തോതില്‍ വര്‍ഗീയ വിഷം കുത്തി നിറയ്ക്കുന്നതായും ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
2016-ല്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം പാക്കിസ്ഥാനില്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് 16 വയസുമാത്രം പ്രായമുള്ള ക്രൈസ്തവ വിദ്യാര്‍ത്ഥിയെ മുസ്ലീം യുവാക്കള്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയിരിന്നു.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-08-02 00:00:00 |
Keywords | Pakistan,school,text,book,christians,attack |
Created Date | 2016-08-02 14:31:54 |