Content | "എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും" (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:8).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 2}#
ഈ പ്രപഞ്ചത്തിന്റെയും സകലത്തിന്റെയും ഉറവിടം ത്രീത്വൈക ദൈവം മാത്രമാണ്. അവന്റെ സാന്നിദ്ധ്യം തുടച്ചു നീക്കുക സാധ്യമല്ല. എ.ഡി. 177-ല്‍ രക്തസാക്ഷികളുടെ മൃതശരീരം ദഹിപ്പിച്ചതിന്റെ ചാരം റോണ്‍ നദിയില്‍ എറിഞ്ഞ ലിയോണ്‍സിലെ വിഗ്രഹാരാധകര്‍ യേശുവിലുള്ള വിശ്വാസം ഉന്മൂലനം ചെയ്‌തെന്ന് വിശ്വസിച്ചു. എന്നാല്‍ ക്രിസ്തുവിന്റെ ഉയര്‍പ്പിന്റെ ശക്തി പ്രകടമായി കൊണ്ട് അനേകര്‍ അവിടുത്തെ അനുയായികളായി മാറി. ലിയോണ്‍സ് ആകമാനം ക്രിസ്തീയ വിശ്വാസത്തിലായിത്തീര്‍ന്നു. ക്രിസ്തുവിന്റെ ദാസരിലുള്ള വീര്യം ശമിപ്പിക്കപ്പെടാന്‍ പരിശുദ്ധാത്മാവ് അനുവദിക്കുകയില്ല.
ഇക്കാലത്ത് യേശുവിന്റെ ആകര്‍ഷണം നശിച്ചെന്നും ദൈവത്തിന്റെ പേര് തുടച്ചു നീക്കിയെന്നും ചില രാജ്യങ്ങള്‍ കരുതുന്നു. എന്നാല്‍ കോടികണക്കിന് ആളുകളുടെ മനുഷ്യമനസ്സുകളില്‍ അവിടുന്ന് ജീവിച്ചിരിക്കുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കളെ, ക്രിസ്തു അനുകമ്പയോടെയാണ് നിങ്ങള്‍ ഓരോരുത്തരേയും നോക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവയവം ചേരുന്നതുപോലെ ക്രിസ്തു നമ്മോടും ചേരുന്നു. രക്തസാക്ഷികള്‍ക്ക് പ്രത്യാശയേകിയ പോലെ ക്രിസ്തു ഇന്നും നമ്മോടൊപ്പം ജീവിക്കുന്നു. അവിടുത്തേക്ക് സാക്ഷ്യം വഹിക്കുവാന്‍ നാമൊരുരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86).
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }} |