category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingശസ്ത്രക്രിയക്കു ശേഷം പാപ്പ വിശ്രമത്തില്‍, തൃപ്തികരമെന്ന് വത്തിക്കാന്‍; ജൂണ്‍ 18 വരെയുള്ള പരിപാടികള്‍ റദ്ദാക്കി
Contentവത്തിക്കാന്‍ സിറ്റി; ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില സംബന്ധിച്ചു വിശദീകരണവുമായി വത്തിക്കാന്‍. ഹെർണിയയുമായി ബന്ധപ്പെട്ട് വേദനയനുഭവിക്കുന്ന പാപ്പയെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പാപ്പയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പാപ്പ ആശുപത്രിയിൽ കുറച്ചു ദിവസങ്ങൾ തുടരുമെന്നും വത്തിക്കാന്‍ പ്രസ്താവിച്ചു. അതേസമയം ജൂണ്‍ 18 വരെ മുന്‍കൂട്ടി നിശ്ചയിച്ചിരിന്ന പാപ്പയുടെ വിവിധ പരിപാടികള്‍ റദ്ദാക്കിയതായി പരിശുദ്ധ സിംഹാസനം അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡോക്ടർമാരുടെ വിദഗ്ധസംഘം നടത്തിയ പരിശോധനയെത്തുടർന്നാണ് ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചത്. ഇന്നലെ ജൂൺ 7 ബുധനാഴ്ചയാണ് ശസ്ത്രക്രിയ നടത്തുമെന്ന വിവരം ഔദ്യോഗികമായി വത്തിക്കാന്‍ പുറത്തുവിട്ടത്. പതിവുപോലെ വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച് അനുവദിച്ചതിന് ശേഷമാണ് പാപ്പ ആശപത്രിയിലേക്ക് പോയത്. വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ ജീവിതമാതൃകയെ മുന്നിൽ നിറുത്തി, പ്രാർത്ഥനയുടെയും സാക്ഷ്യത്തിലൂടെയും വിശ്വാസപ്രഘോഷണത്തെ സഹായിക്കുന്നതിന്റെ പ്രാധാന്യം പാപ്പ എടുത്തുപറഞ്ഞിരുന്നു. വേദനാജനകമായ ഹെർണിയ കാരണം ശസ്ത്രക്രിയ അത്യാവശ്യമായി വന്നതിനെത്തുടർന്നാണ് പാപ്പയുടെ മെഡിക്കൽ സംഘം ജനറൽ അനസ്തേഷ്യയിൽ ഓപ്പറേഷൻ ആസൂത്രണം ചെയ്തതെന്നു പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയാണ് നടത്തിയത്. അതേസമയം മൂന്നാം തവണയാണ് ഫ്രാന്‍സിസ് പാപ്പ ജെമെല്ലി ആശുപത്രിയിൽ അഡ്മിറ്റാകുന്നത്. കഴിഞ്ഞ മാർച്ചിൽ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നു ഇതേ ആശുപത്രിയിൽ നാലു ദിനങ്ങൾ കഴിഞ്ഞിരുന്നു. 2021 ജൂലൈ മാസത്തിലും ഉദരസംബന്ധമായ ഓപ്പറേഷനുവേണ്ടി പാപ്പ ജെമെല്ലി ആശുപത്രിയിൽ എത്തിയിരുന്നു. കാൽമുട്ട് വേദനയെ തുടര്‍ന്നു ഒരു വർഷത്തിലേറെയായി ഊന്നുവടിയും വീൽചെയറും പാപ്പ ഉപയോഗിക്കുന്നുണ്ട്. Tag:Vatican: Pope Francis out of surgery, recovering in hospital Catholic News, malayalam catholic news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-08 09:51:00
Keywordsപാപ്പ, ആശുപത്രി
Created Date2023-06-08 09:51:57