category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമണിപ്പൂർ കലാപം: ഭരണാധിപന്മാർ പാലിക്കുന്നത് കുറ്റകരമായ നിസംഗതയെന്ന് മാർ ജോസഫ് പെരുന്തോട്ടം
Contentചങ്ങനാശേരി: മണിപ്പുർ കലാപം നിയന്ത്രിക്കുന്നതിൽ ഭരണാധിപന്മാർ പാലിക്കുന്നത് കുറ്റകരമായ നിസംഗതയാണെന്നും രാജ്യത്തെ ജനങ്ങൾക്കു ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കേണ്ടതു ഭരണാധികാരികളുടെ ബാധ്യതയാണെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. കഴിഞ്ഞ രണ്ടു മാസക്കാലമായി മണിപ്പുരിൽ ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ദേവാലയങ്ങളും സ്ഥാപനങ്ങളും നശിപ്പിക്കുകയും ചെയ്യുന്ന സംഭവത്തിൽ പ്രതിഷേധിച്ചും മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുഡിഎഫിന്റെ നേതൃത്വത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിയും ജില്ലയിലെ എംഎൽഎമാരുമടക്കമുള്ള ജനപ്രതിനിധികളും ചങ്ങനാശേരി മുനിസിപ്പൽ ജംഗ്ഷനിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്. മണിപ്പുരിലെ കലാപം അവസാനിപ്പിക്കാൻ സാധിക്കാത്ത ഭരണാധികാരികൾക്ക് എങ്ങനെ രാജ്യത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കാനാകുമെന്ന് അറിയില്ലെന്നും മാർ പെരുന്തോട്ടം പറഞ്ഞു. യുഡിഎഫ് നേതാക്കള്‍, ഇമാം കൗൺസിൽ ചെയർമാൻ മുഹമ്മദ് നദീർ മൗലവി, പഴയ പള്ളി ഇമാം ഡോ. ജുനൈദ് ജൗഹരി അൽ അസ്ഹരി, ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മ നു നമ്പൂതിരി, ടി.എ സലീം, ടോമി കല്ലാനി, സജി മഞ്ഞക്കടമ്പൻ, ഫിൽസൺ മാത്യു സ്, അസീസ് ബഡായിൽ, ജോസഫ് എം. പുതുശേരി, വി.ജെ. ലാലി, ഡോ. റൂബിൾ രാ ജ്, ഡോ. അജീസ് ബെൻ മാത്യൂസ്, ജോഷി ഫിലിപ്പ്, പി.എച്ച് നാസർ, ജോർജുകുട്ടി മാ പ്പിളശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് ആറിന് യുഡിഎഫ് സംസ്ഥാന സെക്ര ട്ടറിയും സിഎംപി നേതാവുമായ സി.പി. ജോൺ കൊടിക്കുന്നിൽ സുരേഷ് എംപിക്ക് നാരങ്ങനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-07-02 07:58:00
Keywordsമണിപ്പൂ
Created Date2023-07-02 07:59:42