Content | കൊച്ചി: ദളിത് ക്രൈസ്തവര്‍ക്കു സര്‍ക്കാരുകളില്‍നിന്നു നീതി ലഭ്യമാകണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. സഭയുടെ അല്മായ കമ്മീഷന്‍റെ ദളിത് ഫോറം സംസ്ഥാന നേതൃസമ്മേളനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിത് വിഭാഗങ്ങള്‍ക്കു മുഴുവന്‍ അര്‍ഹമായ സംവരണാനുകൂല്യങ്ങള്‍ ക്രൈസ്തവ ദളിത് സഹോദരങ്ങള്‍ക്കു നിഷേധിക്കുന്നതു നീതീകരിക്കാനാവുന്നതല്ല. ദളിത് സഹോദരങ്ങളെ മുഖ്യധാരയിലേക്കെത്തിക്കാന്‍ സര്‍ക്കാരുകള്‍ക്കും സമൂഹത്തിനും കടമയുണ്ട്. രാജ്യത്തിന്‍റെ സാമൂഹ്യപുരോഗതി അര്‍ഥപൂര്‍ണതയിലെത്താന്‍ ദളിത് വിഭാഗങ്ങള്‍ക്കു പ്രോത്സാഹനം നല്‍കേണ്ടതുണ്ടെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു.
അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷതവഹിച്ചു. കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ.ബിജു പറയന്നിലം, ജീനാ പോള്‍, ജസ്റ്റിന്‍ മാത്യു, സി.സി.കുഞ്ഞുകൊച്ച്, എം.വി.റോസമ്മ, ജയിംസ് ഇലവുങ്കല്‍, ഷീല ഏബ്രഹാം, റവ.ഡോ.ജിമ്മി പൂച്ചക്കാട്ട്, സിജോ പൈനാടത്ത്, ഫാ.സ്കറിയ വേകത്താനം, ഫാ. ജോസുകുട്ടി ഇടത്തിനകം, ജോണി ജോസഫ്, ഫ്രാന്‍സിസ് ജോസഫ്, എം.പി.ജോസഫ്, പി.എം.പൈലി, വിന്‍സന്‍റ് ആന്‍റണി, ബിനോയ് ജോസഫ്, സിബി ചിറയ്ക്കമല, ബാബു പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്‍റെ നേതൃത്വത്തില്‍ അല്മായ കമ്മീഷന്‍ പ്രതിനിധിസംഘം മുഖ്യമന്ത്രി പിണറായി വിജയന് അവകാശപത്രിക കൈമാറാന്‍ സമ്മേളനം തീരുമാനിച്ചു. പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന്‍ രാഷ്ട്രീയേതരമായി പുനഃസംഘടിപ്പിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദളിത് പീഡനങ്ങളിലും അക്രമങ്ങളിലും സമ്മേളനം ആശങ്ക രേഖപ്പെടുത്തി.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|