Content | “ദൂതന്‍ അവളുടെ അടുത്ത് വന്ന് പറഞ്ഞു, “ദൈവകൃപ നിറഞ്ഞവളേ സ്വസ്തി, കര്‍ത്താവ് നിന്നോട് കൂടെ” (ലൂക്കാ 1:28).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-7}#
വിശുദ്ധ ഡൊമിനിക്കിന്റെ പ്രാര്‍ത്ഥനകള്‍ വഴി ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിതയായ ഒരു യുവതിയുടെ ആത്മാവ്, ഒരിക്കല്‍ വിശുദ്ധന് പ്രത്യക്ഷപ്പെട്ടു കൊണ്ട് പറഞ്ഞു. “ശുദ്ധീകരണസ്ഥലത്തെ മുഴുവന്‍ ആത്മാക്കളുടേയും പേരില്‍ ഞാന്‍ അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു, അങ്ങ് ജപമാലയോടുള്ള ഭക്തി ഈ ലോകം മുഴുവന്‍ പ്രചരിപ്പിക്കുകയും, കൂടാതെ ജപമാല വഴി തങ്ങള്‍ക്ക് ലഭിക്കുന്ന പുണ്യങ്ങള്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ സഹായത്തിനായി സമര്‍പ്പിക്കുവാന്‍ വിശ്വാസികളോട് ആവശ്യപ്പെടുകയും വേണം. പരിശുദ്ധ കന്യകയും, മാലാഖമാരും ഈ ഭക്തിയില്‍ അത്യധികം സന്തോഷിക്കും, കൂടാതെ ഇതുവഴി മോചിപ്പിക്കപ്പെട്ട ആത്മാക്കള്‍ അവരെ മോചിപ്പിച്ചവര്‍ക്ക് വേണ്ടി സ്വര്‍ഗ്ഗത്തില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യും.”
#{red->n->n->വിചിന്തനം:}#
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി ജപമാല ചൊല്ലുമ്പോള്‍ അതില്‍ പങ്ക് ചേരുവാന്‍ മറ്റുള്ളവരെകൂടി ക്ഷണിക്കുക. ഭൂമിയില്‍ പരിശുദ്ധ മറിയത്തോടുള്ള ഏറ്റവും ശക്തമായ പ്രാര്‍ത്ഥനയാണിത്.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|