category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്തുതിയും ആരാധനയും യേശുവിന്; അലബാമയിൽ ക്രിസ്തു സാക്ഷ്യവുമായി ഒരുമിച്ചു കൂടിയത് 11000 യുവജനങ്ങൾ
Contentഅലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്തെ ബിർമിങ്ഹാമിൽ യേശു ക്രിസ്തുവിന് സ്തുതിയും ആരാധനകളുമായി ഒരുമിച്ച് കൂടിയത് പതിനൊന്നായിരം യുവജനങ്ങൾ. 6 രാജ്യങ്ങളിൽ നിന്നും, 31 സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇത്രയധികം ആളുകൾ 'മോഷൻ സ്റ്റുഡന്റ് കോൺഫറൻസ്' എന്ന യുവത്വത്തിന്റെ ഒത്തുചേരലിൽ പങ്കെടുക്കാൻ എത്തിയത്. രണ്ടായിരത്തോളം വോളണ്ടിയറുമാരുടെ സജീവ സേവനം ഇവർക്ക് ഉണ്ടായിരുന്നു. 'ചര്‍ച്ച് ഓഫ് ദ ഹൈലാൻഡ്സ്' എന്ന കൂട്ടായ്മയാണ് കോൺഫറൻസിന്റെ സംഘാടകർ. പ്രസംഗങ്ങളും, ആരാധന ഗീതങ്ങളും അടങ്ങുന്നതായിരുന്നു കോൺഫറൻസ്. ഈ കാലഘട്ടത്തിലെ വിദ്യാർത്ഥികൾ ക്രിസ്തുവില്‍ തീക്ഷ്ണതയുള്ളവരാണെന്നും അവർ യേശുവിന്റെ സ്നേഹത്തിനു വേണ്ടി ആഗ്രഹിക്കുകയാണെന്നും ഹൈലാൻഡ്സ് കോളേജിന്റെ അധ്യക്ഷനും വചനപ്രഘോഷകനുമായ മാർക്ക് പെറ്റൂസ് 'ക്രിസ്റ്റ്യൻ പോസ്റ്റ്' എന്ന മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ എണ്ണം 18% വർദ്ധിച്ചുവെന്നാണ് കണക്ക്. 'ജനറേഷൻ സി' എന്ന പേരിൽ അറിയപ്പെടുന്ന തലമുറ ക്രിസ്തു വിശ്വാസവുമായി ആരാധനയിൽ പങ്കെടുക്കാൻ വിമുഖത കാട്ടുന്നുവെന്ന റിപ്പോർട്ടിനെ ഖണ്ഡിക്കുന്നതാണ് മോഷൻ സ്റ്റുഡന്റ് കോൺഫറൻസിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം. പരിപാടിയിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-08-13 16:34:00
Keywordsയുവജന
Created Date2023-08-13 16:34:21