category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസഭ നേരിടുന്ന വിവിധ പ്രതിസന്ധികള്‍ക്കു പിന്നിലെ കാരണം യേശു ഏകരക്ഷകനാണെന്ന് പ്രഘോഷിക്കുന്നതില്‍ കാണിച്ച വീഴ്ച: യുവ വൈദികന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു
Contentകൊച്ചി: തിരുസഭ നേരിടുന്ന വിവിധ പ്രതിസന്ധികള്‍ക്കു പിന്നിലെ കാരണം സഭ യേശു ഏകരക്ഷകനാണെന്ന് പ്രഘോഷിക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി യുവവൈദികന്‍റെ ഫേസ്ബുക്ക് കുറിപ്പ്. സൊസൈറ്റി ഓഫ് ഡിവൈന്‍ വൊക്കേഷന്‍ സന്യാസ സമൂഹാംഗമായ ഫാ. റോയ് എസ്‌ഡി‌വി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈശോ മിശിഹാ സത്യദൈവവും ഏക രക്ഷകനുമാണെന്നു പഠിപ്പിക്കുന്നതിൽ എന്ന് വീഴ്ച വരുത്താൻ തുടങ്ങിയോ അന്ന് സഭയുടെ അധഃപതനം ആരംഭിച്ചുവെന്ന് ഇപ്പോള്‍ മേഘാലയയില്‍ മിഷ്ണറി വൈദികനായി സേവനം ചെയ്യുന്ന ഫാ. റോയിയുടെ പോസ്റ്റില്‍ പറയുന്നു. മറ്റ് മത സമൂഹങ്ങളിൽ ഉള്ളവരെ പ്രീതിപ്പെടുത്താൻ വേണ്ടി, അനേകം മതങ്ങളിൽ ഒന്ന് എന്ന രീതിയിൽ പരിശുദ്ധ കത്തോലിക്കാ തിരുസഭയെ നമ്മൾ എന്ന് കാണാൻ തുടങ്ങിയോ അന്ന് മുതൽ നമ്മുടെ ആത്മീയത ഇല്ലാതാവാൻ തുടങ്ങിയതായി വൈദികന്‍ ചൂണ്ടിക്കാട്ടി. മാനസാന്തരപ്പെട്ട് ഏക രക്ഷകനായ ഈശോയിലേക്ക് തിരിഞ്ഞ് നടക്കാതെ, ക്രിസ്തു ഏക രക്ഷകനെന്ന് ഉറക്കെ പ്രഘോഷിക്കാതെ നമ്മുടെ സഭ ഇനി ദൈവത്തിന് സ്വീകാര്യമായ സഭയായി മാറില്ലായെന്ന മുന്നറിയിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ''നമുക്ക്‌ ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വവും സൃഷ്‌ടിച്ചത്‌, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്‌, ആ പിതാവ്‌. ഒരു കര്‍ത്താവേ നമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത്‌, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്‌, ആ യേശുക്രിസ്‌തു'' (1 കോറിന്തോസ്‌ 8 : 6 ) എന്ന വചനത്തോടെയാണ് വൈദികന്റെ പോസ്റ്റ് സമാപിക്കുന്നത്. #{blue->none->b->പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍}# ഈശോ മിശിഹായിലൂടെ അല്ലാതെ നിത്യ രക്ഷ പ്രാപിക്കാൻ സാധിക്കുകയില്ലെന്നും ഉള്ള പരമമായ സത്യം പഠിപ്പിക്കുന്നതിൽ നമ്മൾ എന്ന് വീഴ്ച വരുത്താൻ തുടങ്ങിയോ അന്ന് മുതൽ നമ്മുടെ സഭയുടെ അധഃപതനം ആരംഭിച്ചു. മറ്റ് മത സമൂഹങ്ങളിൽ ഉള്ളവരെ പ്രീതിപ്പെടുത്താൻ വേണ്ടി, അനേകം മതങ്ങളിൽ ഒന്ന് എന്ന രീതിയിൽ പരിശുദ്ധ കത്തോലിക്കാ തിരുസഭയെ നമ്മൾ എന്ന് കാണാൻ തുടങ്ങിയോ അന്ന് മുതൽ നമ്മുടെ ആത്മീയത ഇല്ലാതാവാൻ തുടങ്ങി. മാനസാന്തരപ്പെട്ട് ഏക രക്ഷകനായ ഈശോയിലേക്ക് തിരിഞ്ഞ് നടക്കാതെ, ക്രിസ്തു ഏക രക്ഷകനെന്ന് ഉറക്കെ പ്രഘോഷിക്കാതെ നമ്മുടെ സഭ ഇനി ദൈവത്തിന് സ്വീകാര്യമായ സഭയായി മാറില്ല. ''നമുക്ക്‌ ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വവും സൃഷ്‌ടിച്ചത്‌, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്‌, ആ പിതാവ്‌. ഒരു കര്‍ത്താവേ നമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത്‌, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്‌, ആ യേശുക്രിസ്‌തു''. (1 കോറിന്തോസ്‌ 8 : 6) റോയിച്ചൻ. ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkhttps://www.facebook.com/1461697719/posts/pfbid02SgiwcmgQqgVdVa2bVU4FFYu3wfUEBBdeUXZsD9QrdjDzbrdh4GZHD3bpo4vMpNdel/?mibextid=Nif5oz
News Date2023-08-24 20:25:00
Keywordsവൈദിക, വൈറ
Created Date2023-08-24 20:26:42