category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingറഷ്യയിലെ കത്തോലിക്ക യുവജനങ്ങളുടെ പത്താം ദേശീയ സമ്മേളനത്തിന് ആരംഭം
Contentമോസ്കോ: റഷ്യയിലെ കത്തോലിക്ക യുവജന ഫെഡറേഷന്റെ നേതൃത്വത്തിലുള്ള പത്താം ദേശീയ സമ്മേളനത്തിന് ആരംഭം. യുവജന ശുശ്രൂഷയുടെ ഉത്തരവാദിത്വമുള്ള മെത്രാന്മാരും, വൈദികരും, സന്യാസിനീ സന്യാസികളും 54 നഗരങ്ങളിൽ നിന്നുള്ള യുവജനങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ലിസ്ബണിലെ ലോക യുവജനദിനത്തിന്റെ പ്രമേയമായ, മറിയം എഴുന്നേറ്റ് തിടുക്കത്തിൽ യാത്ര പുറപ്പെട്ടു (ലൂക്കാ 1:39) എന്നതാണ് റഷ്യന്‍ യുവജന സംഗമത്തിന്റെ പ്രമേയവും. രണ്ട് പരിപാടികളും ഒരൊറ്റ തീർത്ഥാടനമാക്കുക എന്നതാണ് ഈ ആശയത്തിന് പിന്നിലെന്നു മോസ്കോ അതിരൂപതയിലെ യുവജന ശുശ്രൂഷയുടെ ചുമതലയുള്ള ഒക്സാന പിമെനോവ പറഞ്ഞു. ലിസ്ബണിലെ ആഗോള യുവജന സംഗമത്തിൽ പങ്കെടുത്ത 17 റഷ്യൻ യുവജനങ്ങള്‍ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടക്കുന്ന സംഗമത്തില്‍ സന്നിഹിതരാകുന്ന യുവജനങ്ങൾക്ക് തങ്ങളുടെ അനുഭവ സാക്ഷ്യം പങ്കുവെയ്ക്കും. എല്ലാ ദിവസവും ദൈവത്തിന്റെ കരുണ, സമഗ്ര പരിസ്ഥിതി, സാമൂഹിക സൗഹൃദം എന്ന പ്രമേയത്തിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ ചർച്ചകള്‍ നടക്കുന്നുണ്ട്. യുവജനങ്ങളുമായുള്ള സിനഡൽ രീതി അവർക്ക് കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും ദൗത്യത്തിന്റെയും അർത്ഥം അനുഭവിക്കാൻ ഇടവരുത്തുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. ഉച്ചകഴിഞ്ഞ്, നഗരത്തിലെ മൂന്ന് വ്യത്യസ്ത ഇടവകകളിൽ പരസ്പരം അറിയുവാനും, ഒരുമിച്ച് ദിവ്യബലി അർപ്പിക്കാനും യുവജനങ്ങള്‍ ഒത്തുചേരുന്നുണ്ട്. ചർച്ച ചെയ്യാനും നിശബ്ദമായി പ്രാർത്ഥിക്കാനുമുള്ള പ്രത്യേക സമയവും സംഗമത്തില്‍ മാറ്റിവെച്ചിട്ടുണ്ട്. പരിപാടിയെ അഭിസംബോധന ചെയ്തുള്ള ഫ്രാൻസിസ് പാപ്പയുടെ സന്ദേശം പ്രദര്‍ശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റഷ്യ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമാണെങ്കിലും രാജ്യത്തിന്റെ 0.1% മാത്രമാണ് കത്തോലിക്കര്‍. രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ പകുതിലധികം പേരും ഓര്‍ത്തഡോക്സ് വിശ്വാസികളാണ്. Tag: Russia: The 10th National Catholic Youth Conference begins in St. Petersburg , malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-08-25 15:35:00
Keywordsയുവജന
Created Date2023-08-25 15:36:24