category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingനാസി പീഡനകാലത്ത് റോമിലെ കത്തോലിക്ക സന്യാസ ഭവനങ്ങൾ യഹൂദരെ സംരക്ഷിച്ചതിന്റെ തെളിവുകൾ കണ്ടെത്തി
Contentവത്തിക്കാന്‍ സിറ്റി: 1943- 1944 കാലയളവില്‍ നാസി പീഡനം നടക്കുന്ന സമയത്ത് യഹൂദ മതവിശ്വാസികളെ റോമിലെ കത്തോലിക്ക സന്യാസ ഭവനങ്ങൾ സംരക്ഷിച്ചതിന്റെ തെളിവുകൾ കണ്ടെത്തി. കത്തോലിക്കാ സന്യാസ ഭവനങ്ങൾ അഭയം നൽകിയ യഹൂദ മത വിശ്വാസികളുടെ പേരുകൾ റോമിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്താൻ സാധിച്ചത്. സംരക്ഷണം നൽകിയതിന്റെ വിവരങ്ങൾ 1961ൽ ഭാഗികമായി പ്രസിദ്ധീകരിച്ചിരുന്നെങ്കിലും, ഇവരുടെ പേരുകൾ നഷ്ടപ്പെട്ടുപോയി എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. 1943 സെപ്റ്റംബർ 10 മുതൽ 1944 ജൂൺ 4 വരെ ഒമ്പത് മാസത്തോളം റോം നാസികളുടെ അധീനതയിലായിരുന്നു. ഈ സമയത്ത്, 10,000-15,000 രണ്ടായിരത്തോളം യഹൂദര്‍ വിവിധ പീഡനത്തിന് ഇരയായി. ഇതില്‍ കുഞ്ഞുങ്ങളും പ്രായമായവരും ഉൾപ്പെടെ രണ്ടായിരത്തോളം യഹൂദരെ നാടുകടത്തുകയും, കൊലപ്പെടുത്തുകയും ചെയ്തു. നാലായിരത്തിമുന്നൂറിന് മുകളിൽ ആളുകളെ സംരക്ഷിക്കാൻ വേണ്ടി കത്തോലിക്ക സന്യാസ സമൂഹം ഇടപെട്ടുവെന്ന് ഗവേഷണത്തിൽ ഇപ്പോൾ കണ്ടെത്തിയ രേഖകളിൽ പറയുന്നു. നൂറ്റിയന്‍പത്തിയഞ്ചോളം സന്യാസ ഭവനങ്ങളാണ് ഇവർക്ക് അഭയം നൽകിയത്. 3600 ആളുകളുടെ പേരാണ് രേഖകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഏകദേശം 3200 ആളുകൾ യഹൂദരായിരുന്നുവെന്ന് കരുതപ്പെടുന്നു. കത്തോലിക്ക പ്രസ്ഥാനങ്ങൾ യഹൂദരെ രക്ഷിച്ചതിന്റെ കൂടുതൽ ചരിത്ര വിവരങ്ങൾ ഇപ്പോൾ കണ്ടെത്തിയ രേഖകൾ നൽകുന്നുവെന്ന് പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും, ജ്യൂവിഷ് കമ്മ്യൂണിറ്റി ഓഫ് റോമും, യാഡ് വാഷെം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോളോകോസ്റ്റ് റിസർച്ചും സംയുക്തമായി ചേർന്ന് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ജെസ്യൂട്ട് വൈദികനായിരിന്ന ഫാ. ഗോസോലിനോ ബിറോലോയാണ് ഇപ്പോൾ ലഭിച്ച രേഖകൾ തയ്യാറാക്കിയത്. Tag:Documents identify thousands of Jews hidden by Catholic religious during Nazi occupation of Rome, Catholic Malayalam News, Burkina Faso, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-09-08 13:56:00
Keywordsയഹൂദ
Created Date2023-09-08 13:56:30