Content | "പാവങ്ങളെപ്പറ്റി ചിന്തവേണം എന്നുമാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളു. അതുതന്നെയാണ് എന്റെ തീവ്ര മായ താത്പര്യം" (ഗലാത്തിയാ 2:10).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 9}#
ഭക്ഷണത്തിനും, സ്വാതന്ത്ര്യത്തിനും, ദൈവത്തിനും വേണ്ടി ദാഹിക്കുന്ന ഈ ലോകത്തിലെ വന്‍ ജനാവലിയുടെ കഷ്ടതകള്‍ തുറന്ന മനസ്സോടെ നോക്കിക്കാണുവാൻ നിങ്ങള്‍ക്ക് കഴിയണം. പ്രിയ സുഹൃത്തുക്കളേ, ജീവിതത്തിന്റെ ഉന്നമനത്തിനായി വേദനയോടെ പടപൊരുതുന്ന ലക്ഷോപലക്ഷം വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ അവസ്ഥ ഒന്ന്‍ ഓര്‍ത്ത് നോക്കൂ; ഈ ലോകത്തിലെ നിങ്ങളുടെ ഭൂരിഭാഗം അയല്‍ക്കാരുടെ അവസ്ഥയും ഇത് തന്നെയാണ്. ദുരന്തങ്ങളുടേയും പരിഹാരമില്ലാത്ത പ്രശ്‌നങ്ങളുടേയും പെരുപ്പിച്ച വാര്‍ത്തകള്‍ താങ്ങാനാവാത്ത ഭാരമാണ് നിങ്ങളുടെ ചുമലില്‍ വയ്ക്കുന്നത്. നിങ്ങളുടെ സങ്കടം കൊണ്ട് ദരിദ്രര്‍ക്ക് യാതൊരുപകാരവുമില്ല.
ഈ മഹാകഷ്ടതകള്‍ കര്‍ക്കശമായി വിശകലനം ചെയ്താല്‍, ഇന്നത്തെ ഈ അവസ്ഥകള്‍ക്ക് നിങ്ങളല്ല ഇതിനുത്തരവാദികള്‍, പക്ഷേ, അവ പരിഹരിക്കുന്നതിനായുള്ള ഉത്തരവാദിത്വം നിങ്ങള്‍ക്ക് ഉണ്ടെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത് കേള്‍ക്കുന്നപാടെ ധൃതി പിടിച്ച്, ഈ രാജ്യത്തുള്ള 'വലിയ'വരുടേയും, മറ്റ് രാജ്യങ്ങളിലുള്ള 'വലിയവരുടെയും' നേരെ വിരല്‍ ചൂണ്ടരുത്.
ദൈവം ലോകത്തെ സൃഷ്ടിച്ചത് സഹാനുഭാവത്തിലാണ്; ലോകം അത് നല്ലതിനും ചീത്തയ്ക്കുമായി ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഈ സഹാനുഭാവം നമുക്ക് ഒരവസരമാണ് നല്‍കുന്നത്. നമ്മുടെ ഇടയില്‍ വേദനയനുഭവിക്കുന്നവരെ സ്നേഹിക്കുക, അവരെ സഹായിക്കുക. ദൈവം മനുഷ്യരെ സൃഷ്ടിച്ചത് സ്‌നേഹത്തിനും സമാധാനത്തിനും ഒത്തൊരുമയ്ക്കും വേണ്ടിയാണ്. യേശുവിനേപ്പോലെ അനുകമ്പയുള്ളവരായി അപരന് സ്നേഹമാകാന്‍, സഹായമാകാന്‍ നാം പ്രയത്നിക്കേണ്ടിയിരിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.12.86)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }} |