Content | “എന്റെ ദൂതന്‍ നിങ്ങളുടെ കൂടെയുണ്ട്. അവന്‍ നിങ്ങളുടെ ജീവന്‍ കാത്ത് സൂക്ഷിക്കുന്നു” (ബാറൂക്ക് 6:7).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-9}#
“നമ്മളില്‍ നിന്നും മരണപ്പെട്ടവര്‍ നാം കരുതുന്നത്ര ദൂരത്തല്ല. അവരെ കാണാതെ തന്നെ നമുക്ക് അവരുമായി സംവദിക്കുവാനും, നമ്മുടെ വികാരങ്ങള്‍ അവരുമായി പങ്ക് വെക്കുവാനും കഴിയും. അവര്‍ സ്വര്‍ഗ്ഗത്തിലാണെങ്കില്‍, നമ്മുടെ വിശ്വാസമനുസരിച്ച് അവര്‍ നമ്മളെ ശ്രദ്ധയോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ ദൈവത്തിലായിരുന്നുകൊണ്ട് അവര്‍ നമ്മുടെ പ്രവര്‍ത്തികള്‍ കാണുകയും, നമ്മള്‍ അവരോടു പറയുന്നതെല്ലാം കേട്ടുകൊണ്ട് നമുക്ക് വേണ്ടി ഇടവിടാതെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
നമ്മളിൽ നിന്ന് വേർപെട്ടവർ ശുദ്ധീകരണസ്ഥലത്താണെങ്കില്‍, നമ്മുടെ സന്ദേശങ്ങള്‍ നമ്മുടെ കാവല്‍ മാലാഖ വഴി വളരെ എളുപ്പത്തില്‍ അവരിലേക്കെത്തിക്കാം. വിശുദ്ധ മഗ്ദലെന്‍ ഡി പാസ്സി എന്ന ദൈവഭക്തയുടെ മാതൃക നമുക്കെന്തുകൊണ്ട് അനുകരിച്ചു കൂടാ? തന്റെ മാതാവിനെ നഷ്ടപ്പെട്ട വിശുദ്ധ, എപ്പോഴും തന്റെ കാവല്‍ മാലാഖ വഴി തന്റെ മാതാവുമായി സംവദിച്ചിരുന്നു. അവള്‍ തന്റെ എല്ലാ ബുദ്ധിമുട്ടുകളും തന്റെ മാതാവിനോട് പറയുകയും അവളുടെ ഉപദേശം ആരായുകയും ചെയ്തിരുന്നുവെന്ന് വിശുദ്ധ പീറ്റര്‍ ഫൌരേ സാക്ഷ്യപ്പെടുത്തുന്നു.
#{red->n->n->വിചിന്തനം:}#
നമ്മുടെ കാവല്‍ മാലാഖ വഴി നമ്മളില്‍ നിന്നും വിട്ടുപിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരുടെ മോചനത്തിനായി മാധ്യസ്ഥം അപേക്ഷിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |