category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാക്കിസ്ഥാനില്‍ ആശുപത്രിയിലുണ്ടായ ചാവേര്‍ സ്‌ഫോടനം; സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മാര്‍പാപ്പയും പാക്കിസ്ഥാന്‍ കത്തോലിക്ക സഭയും
Contentഇസ്ലാമാബാദ്/വത്തിക്കാന്‍: പാക്കിസ്ഥാനിലെ ആശുപത്രിയില്‍ ചാവേര്‍ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാര്‍പാപ്പ തന്റെ ദുഃഖവും, പാക്കിസ്ഥാന്‍ ജനതയോടുള്ള ഐക്യവും രേഖപ്പെടുത്തി. വേദനാജനകമായ ആക്രമണമാണ് പാക്കിസ്ഥാനില്‍ സംഭവിച്ചതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചു. ആക്രമണത്തില്‍ ഇത്രയും അധികം പേര്‍ മരിക്കുവാനിടയായത് വലിയ ദുഃഖമാണ് ഉളവാക്കുന്നതെന്നും പാപ്പ പ്രതികരിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിട്രോ പരോളിന്‍ ഒപ്പ് വച്ച സന്ദേശത്തിലാണ് മാര്‍പാപ്പയുടെ പ്രതികരണം ചേര്‍ത്തിരിക്കുന്നത്. "കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പരിശുദ്ധ പിതാവ് അനുശോചനം അറിയിക്കുന്നു. പാക്കിസ്ഥാന്റെ ദുഃഖത്തില്‍ പരിശുദ്ധ പിതാവും പങ്കുചേരുകയും നിങ്ങളുടെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു". മാര്‍പാപ്പയുടെ അനുശോചനം തയ്യാറാക്കിയ കര്‍ദിനാള്‍ പിട്രോ പരോളിന്റെ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ പാക്കിസ്ഥാന്‍ കത്തോലിക്ക സഭയും ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയിട്ടുണ്ട്. കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍ ഓഫ് പാക്കിസ്ഥാന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് സംഭവത്തെ അപലപിച്ചു പ്രസ്താവന നടത്തി. "നിരപരാധികളായ ആളുകളെ കൊല്ലുന്ന നടപടികള്‍ മാനുഷിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതും, ഒരുതരത്തിലും ന്യായീകരിക്കുവാന്‍ കഴിയാത്തതുമായ ഒന്നാണ്. പാക്കിസ്ഥാന്‍ കത്തോലിക്ക സഭയും പീസ് കമ്മീഷനും ഇതിനെ ശക്തമായി അപലപിക്കുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള ആളുകള്‍ക്കൊപ്പം ഞങ്ങളും നിലയുറപ്പിച്ച് അവരോടുള്ള ഐക്യം പ്രഖ്യാപിക്കുന്നു". നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസിന്റെ പ്രസ്താവനയില്‍ പറയുന്നു. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിലാണ് ആക്രമണം നടന്നത്. ബലൂചിസ്ഥാൻ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബിലാൽ അൻവർ ഖാസിയുടെ മൃതദേഹവുമായി ആശുപത്രിയിലെത്തിയവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഖാസിയുടെ മരണത്തിൽ പ്രതിഷേധിച്ചു നടന്ന മാർച്ച് റിപ്പോർട്ടു ചെയ്യാനെത്തിയതായിരുന്നു മാധ്യമപ്രവർത്തകർ. പൊലീസും അഭിഭാഷകരും മാധ്യമപ്രവർത്തരുമാണ് കൊല്ലപ്പെട്ടത്. 20 ലധികം പേരുടെ നില ഗുരുതരമാണ്. #{green->n->n->#SaveFrTom }# #{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}# {{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-10 00:00:00
Keywordspakistan,terror,attack,pope,condolences,catholic,church
Created Date2016-08-10 09:41:36