Content | “ജെറുസലേം പുത്രിമാരെ ഞാന്‍ നിങ്ങളോട് കെഞ്ചുന്നു, എന്റെ പ്രിയനെ കണ്ടാല്‍ ഞാന്‍ പ്രേമാതുരയാണെന്ന് അവനെ അറിയിക്കണേ” (ഉത്തമഗീതം 5:8).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-10}#
“ശുദ്ധീകരണസ്ഥലത്തെ വേദനയുടെ സത്ത എന്ന് പറയുന്നത് ആത്മാക്കള്‍ക്ക് ദൈവത്തോടുള്ള തീവ്രമായ സ്നേഹമാണ്- ദൈവത്തിന്റെ പരിപൂര്‍ണ്ണതയേക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവ് നേടുന്നതിനൊപ്പം ക്രമേണ വര്‍ദ്ധിച്ചു വരുന്ന സ്നേഹം. ദൈവത്തെ കാണുവാനും, സ്വന്തമാക്കുവാനുമുള്ള അവരുടെ ആഗ്രഹത്തിന്റെ അഗാധത ഈ സ്നേഹത്തില്‍ വെളിപ്പെടുന്നു. ഇത് ഒരു തരത്തിൽ യേശുവിനോടുള്ള സ്നേഹത്തിന്റെ വിശപ്പും, ദാഹവുമാണ്. ഈ ആഗ്രഹത്തിന്റെ തീവ്രതയേ വിവരിക്കുവാന്‍ കഴിയുകയില്ല; അവരുടെ മുഴുവന്‍ അസ്ഥിത്വവും അതില്‍ ലയിക്കുകയും പൂര്‍ണ്ണമായും അതില്‍ മുഴുകുകയും ചെയ്യുന്നു.”
(ഫാദര്‍ മാര്‍ട്ടിന്‍ ജൂഗി, അസംപ്ഷനിസ്റ്റ്, ബൈസന്റൈന്‍ പണ്ഡിതന്‍, ഗ്രന്ഥരചയിതാവ്).
#{red->n->n->വിചിന്തനം:}#
നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹവും അഭിലാഷവും, ദൈവസന്നിധിയില്‍ എത്തപ്പെടുവാന്‍ കാത്ത് നില്‍ക്കുന്ന ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ലെന്ന കാര്യം തിരിച്ചറിഞ്ഞുകൊണ്ട് ഈ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |