category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാഞ്ഞിരപ്പള്ളി രൂപതയിലെ ഏറ്റവും മുതിര്‍ന്ന വൈദികനായ ഫാ. അലക്‌സാണ്ടര്‍ വയലുങ്കല്‍ നിര്യാതനായി
Contentകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ ഏറ്റവും മുതിര്‍ന്ന വൈദികനായ ഫാ. അലക്‌സാണ്ടര്‍ വയലുങ്കല്‍ (103) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയില്‍ വെച്ചു നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവരും സമാപന ശുശ്രൂഷകള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കാര്‍മികത്വം വഹിക്കും. പരേതന്‍ ചെങ്ങളം വയലുങ്കല്‍ പരേതരായ ഔസേപ്പ് അന്ന ദമ്പതികളുടെ മകനാണ്. ചങ്ങനാശേരി എസ്ബി കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായ ശേഷം എട്ടു വര്‍ഷം അഞ്ചലാപ്പീസില്‍ ജോലി ചെയ്തു. പിന്നീട് പാറേല്‍ സെന്റ് തോമസ് സെമിനാരിയില്‍ വൈദിക പഠനത്തിനുചേര്‍ന്നു. മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി. 1953 ഡിസംബര്‍ എട്ടിന് കര്‍ദിനാള്‍ ടിസറാങ് പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഉപ്പുതറ, ചിന്നാര്‍, മേരികുളം, ചെമ്മണ്ണ്, പുളിങ്കട്ട എന്നീ പള്ളികളില്‍ അസിസ്റ്റന്റ് വികാരിയായും കട്ടപ്പന, വലിയതോവാള, നെയ്യാട്ടുശേരി, കിളിരൂര്‍, മേലോരം, അഴങ്ങാട്, മുട്ടാര്‍, ചമ്പക്കര, വെളിച്ചിയാനി, കാരികുളം, പെരുവന്താനം, വഞ്ചിമല, ഇളങ്ങോയി എന്നീ പള്ളികളില്‍ വികാരിയായും സേവനം ചെയ്തു. കോഴഞ്ചേരി, വകയാര്‍ എന്നിവിടങ്ങളില്‍ മിഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 2000 മുതല്‍ ചെങ്ങളം സെന്റ് സെബാസ്റ്റ്യന്‍സ് കുരിശുപള്ളിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഉപ്പുതറ, ചിന്നാര്‍, മേരികുളം, ചെമ്മണ്ണ്, പുളിങ്കട്ട എന്നീ പള്ളികളില്‍ അസിസ്റ്റന്റ് വികാരിയായും കട്ടപ്പന, വലിയതോവാള, നെയ്യാട്ടുശേരി, കിളിരൂര്‍, മേലോരം, അഴങ്ങാട്, മുട്ടാര്‍, ചമ്പക്കര, വെളിച്ചിയാനി, കാരികുളം, പെരുവന്താനം, വഞ്ചിമല, ഇളങ്ങോയി എന്നീ പള്ളികളില്‍ വികാരിയായും സേവനം ചെയ്തു. കോഴഞ്ചേരി, വകയാര്‍ എന്നിവിടങ്ങളില്‍ മിഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 2000 മുതല്‍ ചെങ്ങളം സെന്റ് സെബാസ്റ്റ്യന്‍സ് കുരിശുപള്ളിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഹോദരങ്ങള്‍: പി.ജെ. ആന്റണി (ചെങ്ങളം), പരേതരായ മത്തായി, ചാക്കോ, കുഞ്ഞൂഞ്ഞ്, ഏലി നിരപ്പേല്‍, മറിയം കാരാടിയില്‍ (ഇളങ്ങുളം), തൊമ്മന്‍ (ചെങ്ങളം), ഫാ. മാത്യു വയലുങ്കല്‍ സീനിയര്‍ (ചങ്ങനാശേരി രൂപത), ഫീലിപ്പോസ്, ജോസഫ്.കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ വികാരി ജനറാള്‍ ഫാ. മാത്യു വയലുങ്കല്‍ പിതൃസഹോദര പുത്രനാണ്. കടപ്പാട്: kanjirappally reporters
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-10 00:00:00
Keywords
Created Date2016-08-10 20:46:51