category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅവധിക്കാല ആത്മീയ സംഗമത്തിനായി ബഥേൽ സെന്റർ ഒരുങ്ങുന്നു; രണ്ടാം ശനിയാഴ്ച കൺവെൻഷൻ 13 ന്
Contentബർമിംങ്ഹാം ബഥേൽ സെന്റർ അവധിക്കാലത്തെ ഏറ്റവും വലിയ ആത്മീയ സംഗമത്തിനായി ഒരുങ്ങുന്നു. ഫാ. സോജി ഓലിക്കലും സെഹിയോൻ ടീമും നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ 13 ന് നടക്കും. ദേശഭാഷാ വ്യത്യാസമില്ലാതെ വിവിധതരക്കാരായ ആളുകളെ ഏകോപിപ്പിച്ചുകൊണ്ട് , കിഡ്സ് ഫോർ കിംങ്ഡം,ടീൻസ് ഫോർ കിംങ്ഡം,സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കുട്ടികൾക്കായുള്ള വിവിധ ശുശ്രൂഷകൾ,അവർ നേതൃത്വം നൽകുന്ന പ്രാർത്ഥനാ ഗ്രൂപ്പുകൾ, മദ്യം മറ്റ് ലഹരിപദാർത്ഥങ്ങൾ എന്നിവയിൽ നിന്നും വിമുക്തി നേടിയവരുടെ കൂട്ടായ്മ, മക്കളില്ലാത്തവർക്ക് മാത്രമായുള്ള കൂട്ടായ്മ...തുടങ്ങി ഇരുപത്തഞ്ചിലേറെ മിനിസ്ട്രികൾ ഒരേസമയം വിവിധ മേഖലകളിൽ ആത്മീയ ചൈതന്യം പകർന്ന് സെഹിയോൻ യു കെ യുടെ കീഴിൽ സോജിയച്ചന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. നൂറുകണക്കിനാളുകൾ ഇതിലൂടെ ശക്തമായ ദൈവികാനുഭവത്തിലേക്കും അതുവഴി വിശ്വാസ ജീവിതത്തിലേക്കും വന്നുകൊണ്ടിരിക്കുന്നു.ഇതിന്റെ പ്രധാന പ്രതിഫലനമായി യു കെ യിൽ കത്തോലിക്കാസഭയുടെ വളർച്ചയെയും നോക്കിക്കാണുന്നവരേറെയാണ്. യൂറോപ്പിന്റെ നവസുവിശേഷവത്കരണത്തിൽ മലയാളികളുടെ പങ്ക് വിളിച്ചറിയിക്കുന്നതാണ് രണ്ടാം ശനിയാഴ്ച കൺവെൻഷൻ. ആർച്ച് ബിഷപ്പ് കെവിൻ മക്ഡൊണാൾഡ്, ഡിവൈൻ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകൻ ഫാ. ആന്റണി പറങ്കിമാലി, പ്രശസ്ത രോഗശാന്തി ശുശ്രൂഷകൻ ബ്രദർ സാബു ആറുതൊട്ടി എന്നിവർ ഇത്തവണ സോജിയച്ചനോടൊപ്പം കൺവെൻഷൻ നയിക്കും. ആഫ്രിക്കൻ രാജ്യങ്ങളിലെ നിരാശ്രയരായ പാവപ്പെട്ടവർക്ക് "ആപത്ഘട്ടങ്ങളിൽ ആശ്രയമായി കാവൽ മാലാഖയുണ്ട് "എന്ന സത്യം തന്റെ വാക്കുകളിലൂടെയും ആത്മീയനേതൃത്വത്തിലൂടെയും അനുഭവവേദ്യമാക്കിക്കൊണ്ട് അവരെ വിശ്വാസത്തിലേക്ക് നയിച്ച വ്യക്തിത്വമാണ് ഫാ. പറങ്കിമാലി. യേശുനാമത്തിൽ അത്ഭുതരോഗശാന്തിശുശ്രൂഷയുമായി അനേകർക്ക് സൌഖ്യമേകുന്ന ബ്രദർ ആറുതൊട്ടിയും അദ്ദേഹത്തിന്റെ ശുശ്രൂഷകളും ദൈവ പരിപാലനയുടെ ജീവിക്കുന്ന അടയാളമാണ്. അപേക്ഷകളും പ്രാർത്ഥനയും പരിശുദ്ധ അമ്മയോടുചേർന്നാകയാൽ പതിമൂന്നിനൂ രാവിലെ 8 മണിക്ക് മരിയൻ റാലിയോടെയാവും കൺവെൻഷൻ തുടങ്ങുക.ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ വൈകിട്ട് 4 ന് സമാപിക്കും. പതിവുപോലെ സെഹിയോൻ കുടുംബാംഗങ്ങൾ ഫാ.സോജി ഓലിക്കലിനോടൊപ്പം കൺവെൻഷന്റെ ആത്മീയ വിജയത്തിനായുള്ള ഒരുക്കത്തിലാണ്.കൺവെൻഷനിൽ എത്തിച്ചേരുന്ന ഓരോരുത്തർക്കുവേണ്ടിയും ആസ്റ്റണിലെ നിത്യാരാധനാ കേന്ദ്രത്തിലടക്കം കൂട്ടമായി ജപമാല ചൊല്ലിയും ഉപവസിച്ചും പ്രാർത്ഥനയിലാണ് സെഹിയോൻ ശുശ്രൂഷകർ. ആത്മീയ നവചൈതന്യം പകർന്നുനൽകുന്ന ഈ അനുഗ്രഹ ശുശ്രൂഷയിലേക്ക് സെഹിയോൻ കുടുംബം ഓരോരുത്തരെയും യേശു നാമത്തിൽ വീണ്ടും ക്ഷണിക്കുന്നു. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്;}# ഷാജി 07878149670 അനീഷ് 07760254700 വിവിധ സ്ഥലങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിരിക്കുന്ന കോച്ചുകളെയും മറ്റ് വാഹനങ്ങളെപ്പറ്റിയുമുള്ള പൊതു വിവരത്തിന്; ടോമി 07737935424. #{blue->n->n-> അഡ്രസ്;}# ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബർമിംങ്ഹാം. B70 7JW.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-11 00:00:00
Keywords
Created Date2016-08-11 09:28:44