category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ ഓര്‍മത്തിരുനാള്‍ ഇന്ന്
Contentരാമപുരം: ആരാലും അറിയപ്പെടാതെ കിടന്ന ദരിദ്രരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ച വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ ഓര്‍മത്തിരുനാള്‍ ഇന്ന്. ദളിതരുടെ പുറമ്പോക്കിലെ കുടിലുകളിലേക്കും പണിയിടങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അവരെ ആത്മീയമായും സാമൂഹികമായും ശക്തിപ്പെടുത്തി അവര്‍ക്ക് പുതുജീവിതമൊരുക്കിയ കുഞ്ഞച്ചന്‍ 1973 ഒക്ടോബര്‍ 16ന് 82ാം വയസിലാണ് ദിവംഗതനായത്. 2006 ഏപ്രില്‍ 30നു കുഞ്ഞച്ചനെ സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുകയായിരിന്നു. കുഞ്ഞച്ചന്റെ ജന്മംകൊണ്ടും കർമംകൊണ്ടും അനുഗൃഹീതമായ രാമപുരത്തേക്ക് അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം തേടി പതിനായിരങ്ങൾ ഇന്ന് തീർത്ഥാടകരായി എത്തിച്ചേരും. രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. പള്ളിമൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിലൂടെ തുടർച്ചയായി നേർച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. 10ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാനയും സന്ദേശവും. ഉച്ചയ്ക്ക് 12ന് തിരുനാൾ പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ രൂപത ഡിസിഎംഎസിന്റെ ആഭിമുഖ്യത്തിൽ ചക്കാമ്പുഴയിൽനിന്നും കുറിഞ്ഞി കവലയിൽനിന്നും എത്തിച്ചേരുന്ന തീർത്ഥാടന പദയാത്രികർക്ക് സ്വീകരണം. തുടർന്ന് ഡിസിഎംഎസ് സംസ്ഥാന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ് വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം നാലിന് ഫാ. മാത്യു വെണ്ണായിപ്പിള്ളിൽ വിശുദ്ധ കുർബാന അർപ്പിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-10-16 10:06:00
Keywordsവാഴ്ത്തപ്പെട്ട
Created Date2023-10-16 10:11:00