category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingഗാസയിലേക്ക് ആശ്വാസ ദൂതുമായി ഫ്രാൻസിസ് പാപ്പയുടെ ഫോൺ കോൾ
Contentഗാസ/ വത്തിക്കാന്‍ സിറ്റി: ഇസ്രായേൽ - പലസ്തീൻ യുദ്ധത്തിന്റെ ദുരിതങ്ങള്‍ ഏറെ രൂക്ഷമായ ഗാസയിലെ ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും പകർന്നുകൊണ്ട് ഫ്രാൻസിസ് പാപ്പയുടെ ഫോൺ കോൾ. ഗാസയിലെ ലത്തീൻ പള്ളിയിലെ വികാരിയെയും, സമർപ്പിതരെയും ഫ്രാന്‍സിസ് പാപ്പ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചു. പലസ്തീനിലെ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ പാലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്നത് ഗാസയിലെ സാധാരണക്കാരാണ്. ഇവർക്ക് ഏറെ സഹായമായ കേന്ദ്രമാണ് ഗാസയിലെ ഏക കത്തോലിക്ക ആരാധനാലയമായ ഹോളി ഫാമിലി ദേവാലയം. ഇവിടങ്ങളില്‍ കഴിയുന്ന സാധാരണക്കാര്‍ക്ക് ആശ്വാസവും ധൈര്യവും പകർന്നുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ, ഇടവക വികാരിയുമായും, സിസ്റ്റേഴ്‌സുമായും ഫോണിൽ ബന്ധപ്പെട്ടു സംസാരിച്ചത്. ഫോണ്‍ സംഭാഷണത്തിനിടെ യുദ്ധത്തിന്റെ അവസാനത്തിന് തന്റെ പ്രാർത്ഥന വാഗ്ദാനം ചെയ്ത പാപ്പ, എല്ലാവർക്കും തന്റെ അപ്പസ്തോലിക ആശീർവാദം നൽകിക്കൊണ്ടാണ് വാക്കുകള്‍ ചുരുക്കിയത്. മാര്‍പാപ്പയുടെ ഫോൺകോളിൽ ഏറെ സന്തോഷം ഉണ്ടെന്നും, തങ്ങളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും പാപ്പ അറിയുന്നുവെന്നു മനസിലാക്കുവാന്‍ കഴിഞ്ഞതില്‍ പ്രതീക്ഷയുണ്ടെന്നും സിസ്റ്റർ നബീല സാലിഹ് പറഞ്ഞു. ഹോളി ഫാമിലി ഇടവകയുടെ നേതൃത്വത്തിലുള്ള ക്യാംപിൽ രോഗികളും കുടുംബങ്ങളും കുട്ടികളും വികലാംഗരും വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരുമടക്കം ഏകദേശം അഞ്ഞൂറോളം ആളുകൾ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഇസ്ലാം മതസ്ഥരുമുണ്ട്. സമാധാനത്തിനും സഭയുടെ ആവശ്യങ്ങൾക്കും നടന്നുകൊണ്ടിരിക്കുന്ന സിനഡിന്റെ പ്രവർത്തനങ്ങൾക്കുമായി തങ്ങളുടെ വേദനകള്‍ സമർപ്പിക്കുന്നുവെന്നു ഗാസ ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയും സേവനം ചെയ്യുന്ന സിസ്റ്റേഴ്‌സും പാപ്പയ്ക്ക് ഉറപ്പുനൽകി. അതേസമയം യുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയില്‍ നിൽക്കുമ്പോഴും, ഇടവകയുടെ അജപാലന കാര്യങ്ങളിൽ യാതൊരു കുറവും ഉണ്ടായിട്ടില്ല. എല്ലാ ദിവസവും രണ്ടു വിശുദ്ധ കുർബാന വീതം അർപ്പിക്കപ്പെടുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-10-18 16:47:00
Keywordsഗാസ
Created Date2023-10-18 16:47:39