category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇൻഡി ഗ്രിഗറിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി/ ലണ്ടന്‍: ബ്രിട്ടീഷ് കോടതി ദയാവധത്തിന് വിധിച്ച മൈറ്റോകോൺട്രിയൽ എന്ന അസുഖം ബാധിച്ച എട്ട് മാസം പ്രായമുള്ള ഇൻഡി ഗ്രിഗറിക്കു വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ ജീവന്‍ രക്ഷ ഉപാധികള്‍ നീക്കം ചെയ്യാന്‍ യുകെ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പ ഇൻഡി ഗ്രിഗറിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥനയുമായി രംഗത്തുവന്നത്. കുഞ്ഞിനെ കൊല്ലാന്‍ വിട്ടുകൊടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മാതാപിതാക്കളായ ഡീൻ ഗ്രിഗറിയും, ക്ലാര സ്റ്റാനിഫോർത്തും തുടര്‍ച്ചയായ നിയമപോരാട്ടം നടത്തിയെങ്കിലും കോടതി കൈയൊഴിയുകയായിരിന്നു. "ഇൻഡി ഗ്രിഗറിയുടെ കുടുംബത്തെയും അവളുടെ പിതാവിനെയും മാതാവിനെയും ആശ്ലേഷിക്കുകയാണ്. അവർക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കുന്നു.'' ഈ മണിക്കൂറുകളിൽ രോഗം അല്ലെങ്കില്‍ ജീവൻ അപകടത്തിലാക്കുന്നു യുദ്ധം വഴി ദുരിതത്തിലായ ലോകമെമ്പാടുമുള്ള എല്ലാ കുട്ടികളിലേക്കും തന്റെ ചിന്തകൾ തിരിയുകയാണെന്നും പാപ്പ ഇന്നലെ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജനിച്ച ഇൻഡി ഗ്രിഗറിക്ക് ശരീരത്തിലെ ഊർജ്ജം മുഴുവൻ ചോർത്തിക്കളയുന്ന മൈറ്റോകോൺഡ്രിയൽ ഡിസീസ് എന്ന ജനിതക രോഗമാണ്. സെപ്തംബറിൽ കുഞ്ഞിന് മാമ്മോദീസ നല്‍കിയിരിന്നു. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലെ ക്വീൻസ് മെഡിക്കൽ സെന്ററിൽ വെന്റിലേറ്ററിലാണ് കുഞ്ഞുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിന്റെ ജീവന്‍ രക്ഷ ഉപാധികള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ജീവന്‍ നശിപ്പിക്കുവാന്‍ മാതാപിതാക്കള്‍ തയാറായിരിന്നില്ല. ഇതിന് പിന്നാലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരിന്നു. കോടതിയും ദയാവധത്തിന് സമ്മതം മൂളിയതോടെ കുട്ടിക്ക് പൗരത്വവും ചികിത്സ സഹായവും വാഗ്ദാനം ചെയ്തു ഇറ്റലി രംഗത്തുവന്നു. എന്നാല്‍ ഗ്രിഗറിയുടെ മാതാപിതാക്കൾ കുഞ്ഞിനെ ചികിത്സയ്ക്കായി റോമിലേക്ക് കൊണ്ടുപോകാൻ യുകെ കോടതികളിൽ ആവർത്തിച്ച് അപേക്ഷിച്ചുവെങ്കിലും നിയമപോരാട്ടത്തിൽ പരാജയപ്പെട്ടു. നവംബര്‍ 10-ന് യുകെയിലെ രണ്ടാമത്തെ പരമോന്നത കോടതി, കുഞ്ഞിന്റെ ജീവൻ രക്ഷാ ഉപാധികൾ "ഉടൻ" നീക്കം ചെയ്യണമെന്ന് ഉത്തരവിടുകയായിരിന്നു. ലോകമെമ്പാടും ഇൻഡി ഗ്രിഗറിക്കു വേണ്ടി പ്രാര്‍ത്ഥന ഉയരുന്നുണ്ട്. Tag: Pope Francis prays for infant Indi Gregory as life support set to be removed in UK, Indi Gregory malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-11-12 07:45:00
Keywordsഇന്‍ഡി, ജീവന്‍
Created Date2023-11-12 07:45:51