category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമയക്കുമരുന്ന്: ക്രമസമാധാനം തകർന്ന രൂപതയുടെ മെത്രാൻ നിയോഗവുമായി ഗ്വാഡലൂപ്പയില്‍
Contentമെക്സിക്കോ സിറ്റി: മയക്കുമരുന്ന് കടത്തുമൂലം ക്രമസമാധാനം തകർന്ന തന്റെ രൂപത പരിധിയിലെ സമൂഹത്തിന് വേണ്ടി മെക്സിക്കന്‍ രൂപതയുടെ മെത്രാൻ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഗ്വാഡലൂപ്പയില്‍. അപ്പാറ്റ്സിൻഗാൻ രൂപതയുടെ മെത്രാൻ ബിഷപ്പ് ക്രിസ്റ്റോബാൽബാൾ ഗാർസിയയാണ് ഗ്വാഡലൂപ്പ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിലെത്തി സമാധാനത്തിനു വേണ്ടി പ്രാർത്ഥിച്ചത്. നവംബർ എട്ടാം തീയതി നടന്ന വാർഷിക തീർത്ഥാടനത്തിന് "സമാധാനത്തിനുവേണ്ടി നിലവിളിക്കുന്ന തീർത്ഥാടകർ" എന്ന ആപ്തവാക്യം നല്‍കിയിരിന്നു. ഏകദേശം അറുനൂറോളം തീർത്ഥാടകരാണ് ബിഷപ്പിനെ അനുഗമിച്ചത്. മയക്കുമരുന്നിന്റെ പ്രശ്നങ്ങൾ വളരെ രൂക്ഷമായി ബാധിച്ച മിചോക്കൻ സംസ്ഥാനത്തെ ഒരു നഗരമാണ് അപ്പാറ്റ്സിൻഗാൻ. ഇതിന് സമീപത്ത് സ്ഥിതി ചെയ്യുന്ന സമോരാ നഗരം സിറ്റിസൺ കൗൺസിൽ ഫോർ പബ്ലിക് സെക്യൂരിറ്റി ആൻഡ് ക്രിമിനൽ ജസ്റ്റിസ് പുറത്തിറക്കിയ 2022ലെ റാങ്കിംഗിൽ ലോകത്തെ ഏറ്റവും പ്രശ്ന ബാധിതമായ നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. സമാധാനത്തിനായാണ് തങ്ങൾ വന്നിരിക്കുന്നതെന്നും അതിനാൽ ഈ നിലവിളി ആകാശ വിതാനങ്ങളിലേക്ക് ഉയര്‍ത്താമെന്നും അദ്ദേഹം പറഞ്ഞു. അരക്ഷിതാവസ്ഥയും അക്രമവും അനുഭവിക്കുന്നവർക്കും പ്രദേശങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കും വേണ്ടി ബിഷപ്പ് ഗ്വാഡലൂപ്പയിലെ മരിയന്‍ സന്നിധിയില്‍ പ്രാർത്ഥിച്ചു. നിരവധി ആളുകൾക്കും, സമൂഹങ്ങൾക്കും ജീവിക്കാൻ സാധിക്കാത്ത അവസ്ഥ രൂപപ്പെട്ടിരിക്കുന്നതിനാൽ തങ്ങളുടെ രൂപതയ്ക്ക് സമാധാനം എന്നത് വളരെ ആവശ്യമായ കാര്യമാണെന്ന് എസിഐ പ്രൻസാ എന്ന മാധ്യമത്തിന് നവംബർ ഒമ്പതാം തീയതി നൽകിയ അഭിമുഖത്തിൽ ബിഷപ്പ് ക്രിസ്റ്റോബാൽബാൾ ഗാർസിയ പറഞ്ഞിരിന്നു. എല്ലാം മെത്രാന്മാർക്കും ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്കയിലേക്ക് രൂപതാ തീർത്ഥാടനം നടത്താനുള്ള ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ ദൈവ മാതാവിന്റെ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-11-13 13:17:00
Keywordsഗ്വാഡലൂ\
Created Date2023-11-13 13:18:43