category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ആത്മഹത്യ ചെയ്ത കർഷകന്‍റെ കുടുംബം സന്ദര്‍ശിച്ച് മാർ ജോസഫ് പെരുന്തോട്ടം
Contentഅമ്പലപ്പുഴ: കർഷക ആത്മഹത്യയിൽ സർക്കാർ പരിഹാരം അനിവാര്യമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മാർ പെരുന്തോട്ടം. പ്രസാദിന്റെ ആത്മഹത്യ കർഷകരുടെ നീറുന്ന പ്രശ്നത്തിന്റെ ബഹിർസ്ഫുരണമാണ്. കാർഷിക വായ്പകൾ സിബിൽ സ്കോർ പരിധിയിൽ നിന്ന് എടുത്തു കളയണമെന്നും കർഷകന്റെ ലോണിന് സർക്കാർ തന്നെ ഗ്യാരണ്ടി നിൽക്കണമെന്നും ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. രണ്ടാം കൃഷിയുടെ വിളവെടുപ്പും പുഞ്ചക്കൃഷിയും ആരംഭിക്കുന്ന ഈ അവസരത്തിൽ കർഷകന് അനുകൂലമായ നടപടികൾ സ്വീകരിച്ച് സർക്കാർ കർഷക സൗഹൃദമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, ഫാ. ജോർജിൻ വെളിയത്ത്, ഫാ. ഫിലിപ് വൈക്കത്തുകാരൻ, ഫാ. ജോസഫ് കൊല്ലാറ, ഫാ. ജോൺ വടക്കേകളം, ഫാ. ജോസഫ് ചൂളപ്പറമ്പിൽ, ടോം ജോസഫ് ചമ്പക്കുളം, ജിനോ ജോസഫ്, ടോമിച്ചൻ മേപ്പുറം എന്നിവർ ആർച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-11-14 09:36:00
Keywordsപെരുന്തോ
Created Date2023-11-14 09:36:51