category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ഹിയർ എയ്ഞ്ചൽസ് ക്രൈ': വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്ക് പ്രത്യാശ പകരാൻ ഇറക്കിയ ക്രിസ്തുമസ് ഗാനം ശ്രദ്ധ നേടുന്നു
Contentബെത്‌ലഹേം / വത്തിക്കാന്‍ സിറ്റി: ആഗോളതലത്തിൽ വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശാനും, യുദ്ധത്തിനിടെ അവർക്ക് പ്രത്യാശ നൽകാനും ചിട്ടപ്പെടുത്തിയ ക്രിസ്തുമസ് ഗാനം ശ്രദ്ധ നേടുന്നു. ലണ്ടൻ ആസ്ഥാനമായുള്ള ഓബർഫ്യൂസ് എന്ന ബാൻഡുമായി സഹകരിച്ചാണ് ബെത്‌ലഹേം സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ യൂസ്റ്റീന സഫർ ഗാനത്തിന് രൂപം നൽകിയത്. 'ഹിയർ എയ്ഞ്ചൽസ് ക്രൈ' എന്നാണ് ക്രിസ്തുമസ് ഗാനത്തിന് പേര് നൽകിയിരിക്കുന്നത്. ഗാനത്തിനു ഫ്രാൻസിസ് മാർപാപ്പ ആശംസ അറിയിച്ചു. ഇത്തരമൊരു ഉദ്യമത്തെ പറ്റി കേട്ടതിൽ മാർപാപ്പ സന്തോഷവാനായിരുന്നുവെന്ന് വെസ്റ്റ്മിനിസ്റ്റർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വിൻസന്റ് നിക്കോളസിന് അയച്ച സന്ദേശത്തിൽ പരിശുദ്ധ സിംഹാസനം കുറിച്ചു. യേശുക്രിസ്തു ജനിച്ച സ്ഥലത്തിന്റെ പ്രാധാന്യത്തെ പറ്റി അവബോധം സൃഷ്ടിക്കാൻ ഈ വർഷത്തെ ക്രിസ്തുമസിന് ഗാനം കൊണ്ട് സാധിക്കുമെന്ന പ്രതീക്ഷ ഫ്രാൻസിസ് പാപ്പ പ്രകടിപ്പിച്ചു. സമാധാനത്തിന്റെ രാജകുമാരന്റെ നാട് തീർച്ചയായും സഹവർത്തിത്വത്തിന്റെയും, സംവാദത്തിന്റെയും, പ്രത്യാശയുടെയും നാടായി അറിയപ്പെടേണ്ടതുണ്ടെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന്‍ ഒപ്പിട്ട കത്തിൽ പറയുന്നു. ഐക്യദാർഢ്യത്തിന്റെ സാഹോദര്യവും, ഒത്തുതീർപ്പും, സമാധാനവും വിശുദ്ധ നാട്ടിൽ പടരാൻ ഈ സംഗീത ഉദ്യമം നിരവധി ആളുകൾക്ക് പ്രചോദനമാകുമെന്ന വിശ്വാസമാണ് പാപ്പയ്ക്കു ഉള്ളതെന്നും കത്തില്‍ പരാമര്‍ശമുണ്ട്. ആശങ്കകൾക്ക് നടുവിൽ തങ്ങളുടെ ഗാനം, ആത്മാവിന്റെ പ്രത്യാശയ്ക്ക് സാക്ഷ്യം നൽകുന്നുവെന്ന് യൂസ്റ്റീന സഫർ പറഞ്ഞു. എല്ലാവർഷവും നടക്കുന്നതു പോലെയുള്ള ക്രിസ്തുമസ് ആഘോഷങ്ങൾ ഈ വർഷം വിശുദ്ധ നാട്ടില്‍ നടക്കില്ലെങ്കിലും, പ്രത്യാശ ഒരിക്കലും അന്ധകാരത്തിന് വഴി മാറില്ലായെന്ന് പറയാനാണ് തങ്ങളുടെ ശബ്ദം ഒരുമിക്കുന്നതെന്നു അവർ കൂട്ടിച്ചേർത്തു. പാട്ടിൽ നിന്ന് സമാഹരിക്കുന്ന തുക യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഫ്രണ്ട്സ് ഓഫ് ഹോളി ലാന്‍ഡ് വഴി വിശുദ്ധ നാടിന് സംഭാവന ചെയ്യും. Tag: New Christmas song aims to raise support for Christians in the Holy Land, Hear Angels Cry. malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=-djFW5AyG7A&t=146s
Second Video
facebook_link
News Date2023-12-09 13:50:00
Keywordsക്രിസ്തുമ
Created Date2023-12-09 13:52:32