category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കര്‍ദ്ദിനാള്‍ ജോർജ് ആലഞ്ചേരി പ്രതിസന്ധികളിൽ വിശ്വാസത്തിന് സാക്ഷ്യം നൽകിയ ഇടയന്‍: മാർ ജോസ് പുളിക്കൽ
Contentകാഞ്ഞിരപ്പള്ളി: സീറോ മലബാർ സഭയെ സധൈര്യം നയിക്കുകയും പ്രതിസന്ധികളിൽ അക്ഷോഭ്യനായി വിശ്വാസത്തിന് സാക്ഷ്യം നൽകുകയും ചെയ്ത ഇടയനാണ് മാർ ജോർജ് ആലഞ്ചേരിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. സീറോ മലബാർ സഭയെ ആഗോളതലത്തിൽ വളർത്തുന്നതിന് നിർണായക പങ്ക് വഹിച്ച കർദ്ദിനാൾ മാർ ആലഞ്ചേരിയോടുള്ള രൂപതയുടെ സ്നേഹാദരവുകൾ അറിയിക്കുന്നതായി രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ പറഞ്ഞു. സീറോ മലബാർ സഭയുടെ അഡ്‌മിനിസ്ട്രേറ്ററായി നിയമിതനായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന് പാസ്റ്ററൽ കൗൺസിൽ ആശംസകൾ നേർന്നു. പൈതൃകവാത്സല്യത്തോടെ സഭാ മക്കൾക്ക് എഴുതിയ മാർപാപ്പയുടെ കത്ത് ഉൾക്കൊണ്ട് ഒരുമിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്നും പാസ്റ്ററൽ കൗൺസിൽ ആഹ്വാനം ചെയ്‌തു. വികാരി ജനറാളും ചാൻസലറുമായ റവ.ഡോ. കുര്യൻ താമരശേരി സമ്മേളനത്തിന് സ്വാഗതം ആശംസിക്കുകയും ഡോ. ജോസ് കല്ലറക്കൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു. റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ, റവ. ഡോ. മാത്യു ശൗര്യാംകുഴിയിൽ, ഫാ. ഫിലിപ് തടത്തിൽ, പാസ്റ്റർ കൗൺസി ൽ സെക്രട്ടറി ഡോ. ജൂബി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-12-10 07:55:00
Keywordsപുളിക്കൽ
Created Date2023-12-10 07:56:46