category_idVideos
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingശാലോം വേള്‍ഡ് ചാനലില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ തോമസ് പോള്‍ നല്‍കുന്ന വചന സന്ദേശ പരമ്പര 'മാഗ്നിഫിക്കാത്ത' ആരംഭിച്ചു
Contentദൈവരാജ്യ മഹത്വത്തിനും ലോക സുവിശേഷവത്ക്കരണത്തിനും വേണ്ടി അമേരിക്ക ആസ്ഥാനമാക്കി ആരംഭിച്ച ശാലോം വേള്‍ഡ് ചാനലില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ തോമസ് പോള്‍ നല്‍കുന്ന വചന പ്രഘോഷണ പരമ്പര 'മാഗ്നിഫിക്കാത്ത' ആരംഭിച്ചു. ദൈവരാജ്യ രഹസ്യങ്ങളെയും ദൈവത്തിന്റെ അവര്‍ണ്ണനീയമായ കരുണയെയും കുറിച്ചുള്ള ആഴമായ പ്രബോധനങ്ങളെ ഹൃദയസ്പര്‍ശിയായ രീതിയില്‍ അവതരിപ്പിക്കുന്ന വചനപ്രഘോഷണ പരമ്പരയാണ് 'മാഗ്നിഫിക്കാത്ത'. ദൈവം മനുഷ്യനെ ശിക്ഷിക്കാനല്ല, രക്ഷിക്കാനാണ് വന്നതെന്ന രഹസ്യത്തെ പറ്റി ഈ പരമ്പരയില്‍ ആഴമായി പ്രതിപാദിക്കുന്നു. ഇംഗ്ലീഷിലുള്ള ഈ സുവിശേഷ പരമ്പര വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ജീവിത നവീകരണത്തിനും ആത്മീയ അഭിവൃദ്ധിക്കും ഉതകുമെന്നതില്‍ യാതൊരു സംശയവുമില്ല. കാലിഫോര്‍ണിയയില്‍ ചിത്രീകരിച്ച മാഗ്നിഫിക്കാത്ത, ശാലോം പ്രൊഡക്ഷന്‍ വിഭാഗത്തിന്റെ കഠിനാധ്വാനത്തില്‍ നിന്നാണ് ലോകമെമ്പാടുമുള്ള ജനങ്ങളിലേക്കു എത്തുന്നത്. #{red->n->n->മാഗ്നിഫിക്കാത്തയുടെ ആദ്യ എപ്പിസോഡ്}# 3Ltv യില്‍ "Abendbrot" (Evening Bread) എന്ന പേരില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വചന പ്രഘോഷണ പരമ്പരയും ബ്രദര്‍ തോമസ് പോള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ ദിവസം വൈകിട്ട് 7.30 മുതല്‍ 8.30 വരെ ലൈവായിട്ടാണ് വചന പ്രഘോഷണ പരമ്പര നടക്കുക. {{3Ltv ലൈവ് ആയി കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.3ltv.com/livestream/ }} {{´´Abendbrot´´ -ന്റെ ആദ്യ എപ്പിസോഡ് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> https://www.youtube.com/watch?v=4iw-OGZ11DE}}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Videohttps://www.youtube.com/watch?v=9fAT503Uu5k
Second Video
facebook_linkNot set
News Date2016-08-15 00:00:00
KeywordsThomas Paul Kodiyan, Magnificata ,Pravacahaka Sabdam,
Created Date2016-08-15 10:31:31