category_idEditor's Pick
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇന്ന്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ അന്‍പത്തിയെട്ടാം പിറന്നാള്‍; പ്രിയപ്പെട്ട വായനക്കാരെ അദ്ദേഹത്തിന് ഒരു പിറന്നാള്‍ സമ്മാനം നല്‍കാമോ?
Contentകഴിഞ്ഞ മാര്‍ച്ച് നാലിന് തെക്കന്‍ യെമനിലെ ഏഡനില്‍ നിന്നും ഭീകരര്‍ തട്ടികൊണ്ട് പോയ ഫാ.ടോം ഉഴുന്നാലിന് ഇന്ന്‍ അന്‍പത്തിയെട്ടാം പിറന്നാള്‍. അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ മോചനത്തിനായി ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു. ഇന്ന്‍ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് എന്തായിരിക്കും ലഭിക്കുക? അടുത്തിടെ പുറത്തായ വീഡിയോയില്‍ കാണുന്നത് പോലെ ക്രൂരമര്‍ദ്ദനങ്ങളും പട്ടിണിയുമായിരിക്കുമോ? നമ്മുക്കറിയില്ല. എന്നാല്‍ നമ്മുക്ക് അദ്ദേഹത്തിന് ഒരു പിറന്നാള്‍ സമ്മാനം നല്കാന്‍ കഴിയും. സഹജീവിയുടെ വേദനയില്‍ പങ്ക് ചേരുന്ന, സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം കൂട്ടിവെക്കുന്ന ഒരു സമ്മാനം. അത് അദ്ദേഹത്തിന്റെ മോചനം ദ്രുതഗതിയിലാക്കുന്നതിനുള്ള അടിയന്തര നടപടി കൈകൊള്ളണം എന്ന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും സമര്‍പ്പിക്കുന്ന പരാതിയില്‍ sign ചെയ്യുകയെന്നുള്ളതാണ്. അതിനായി നിങ്ങള്‍ 2 മിനിറ്റ് ചിലവിടുമ്പോള്‍ നിങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമായിരിക്കും അത്. ഒപ്പം അന്യരുടെ വേദനയില്‍ പങ്ക് ചേരുന്ന ഉന്നതമായ ഒരു പ്രവര്‍ത്തിയും. അതുപോലെ തന്നെ അദ്ദേഹത്തിന്റെ മോചനത്തിനായി നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യാം. {{പെറ്റീഷനില്‍ Sign ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} #{red->n->n->#SaveFrTom}# താഴെ നല്‍കുന്ന ചിത്രം, നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിന്റെ കവര്‍ പിക്ചറാക്കി മാറ്റി കൊണ്ട് നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ ക്യാംപയിന്‍ എത്തിക്കുക.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-18 00:00:00
Keywordstom uzhunnalil, isis
Created Date2016-08-18 16:16:51