category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനായി പ്രിസ്റ്റണ്‍ ഒരുങ്ങുന്നു; വിവിധ കമ്മിറ്റികൾ രൂപീകരിച്ചു |
Content | പ്രിസ്റ്റൺ∙ ഇംഗ്ലണ്ടിലെ പ്രിസ്റ്റണിൽ പുതുതായി നിലവിൽവരുന്ന സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിനും രൂപതാധ്യക്ഷനായി നിയമിതനായ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും നേതൃത്വം നൽകാൻ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ബ്രിട്ടണിലെ വിവിധ സീറോ മലബാർ ചാപ്ലെയിനുകളിൽ നിന്നുള്ള അൽമായ പ്രതിനിധികളും നാഷനൽ കൗൺസിൽ അംഗങ്ങളും വൈദികരും പ്രിസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിലിൽ യോഗം ചേർന്നാണ് വിവിധ കമ്മിറ്റികൾക്കു നേതൃത്വം നൽകിയത്.
സഭാ കോ-ഓർഡിനേറ്ററും ചടങ്ങുകളുടെ ജനറൽ കൺവീനറുമായ ഫാ. ഡോ. തോമസ് പാറയടിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ വൈദികരുടെയും അൽമായ പ്രതിനിധികളുടെയും നേതൃത്വത്തിൽ പതിനഞ്ച് കമ്മിറ്റികൾക്കു യോഗം രൂപം നൽകി. വരും ദിവസങ്ങളിൽ കൂടുതൾ ആളുകളെ ചേർത്ത് കമ്മിറ്റികൾ വിപുലീകരിക്കും. ഇരുപത്തയ്യായിരത്തോളം ഭക്തജനങ്ങൾ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മെത്രാഭിഷേക ചടങ്ങുകൾക്കുവേണ്ട എല്ലാ ഒരുക്കങ്ങളും ഈ കമ്മിറ്റികളുടെ നേതൃത്വത്തിലാകും പൂർത്തിയാക്കുക. ഒക്ടോബർ ഒൻപതാം തിയതി ഞായറാഴ്ച ഉച്ചയ്ക്ക് ചടങ്ങുകൾ ആരംഭിക്കും. തിരുകർമ്മങ്ങളുടെ സമയക്രമം പിന്നീട് തീരുമാനിക്കും. സീറോ മലബാർ സഭാ മേലധ്യക്ഷനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിലാവും ചടങ്ങുകൾ. കേരളത്തിലെ വിവിധ രൂപതകളിലെ മെത്രാന്മാരും വൈദിക പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കാനെത്തുന്നുണ്ട്.
ബ്രിട്ടണിലെ സീറോ മലബാർ വിശ്വാസികൾക്കായി പ്രത്യേകം രൂപത അനുവദിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്കും ഓറിയന്റൽ കോൺഗ്രിഗേഷനും മൈഗ്രന്റ് കമ്മിഷനും യോഗം പ്രത്യേകം നന്ദി പറഞ്ഞു. മാർ ജോർജ് ആലഞ്ചേരി, ലങ്കാസ്റ്റർ രൂപതാധ്യക്ഷൻ മാർ മൈക്കിൾ കാമ്പെൽ എന്നിവർക്കും ഇംഗ്ലണ്ടിലെയും വെയിൽസിലെയും സ്കോട്ട്ലൻഡിലെയും മെത്രാൻ സംഘത്തിനും നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റിക്കും സഭയുടെ ബ്രിട്ടണിലെ നാഷണൽ കോ-ഓർഡിനേറ്റർകൂടിയായ ഫാ ഡോ. തോമസ് പാറയടി നന്ദി പറഞ്ഞു.
സഭയുടെ വളർച്ചയിൽ പ്രവാസികാര്യ കമ്മിഷനും വിവിധ മെത്രാന്മാരും വൈദികരും അൽമായരും തുടക്കം മുതൽ നൽകിവന്ന സേവനങ്ങളെ യോഗം അനുസ്മരിച്ചു. നൂറോളം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ആഘോഷ പരിപാടികളുടെ ജോയിന്റ് കൺവീനറും പ്രിസ്റ്റൺ സെന്റ് അൽഫോൻസാപള്ളി വികാരിയുമായ ഫാ. മാത്യ ചൂരപൊയ്കയിൽ സ്വാഗതവും സെക്രട്ടറി ഫാ. ജിനോ അരീക്കാട്ടിൽ നന്ദിയും പറഞ്ഞു. പുതിയ രൂപതയ്ക്കും നിയുക്ത മെത്രാനും വേണ്ടി വരും ദിവസങ്ങളിൽ സീറോ മലബാർ സഭാ സമൂഹങ്ങളിൽ പ്രത്യേകം പ്രാർഥനകൾ നടത്തും.
പുതിയ പ്രേഷിത ദൗത്യം ഏറ്റെടുക്കുന്നതിനായി നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ സെപ്റ്റംബർ 18ന് യുകെയിലെത്തും. മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ബിഷപ്പിന് ഊഷ്മള സ്വീകരണം നൽകും. സ്ഥാനാരോഹണത്തിനു മുമ്പുതന്നെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും സ്കോട്ട്ലൻഡിലെയും വിവിധ ബിഷപ്പുമാരുമായും വൈദികരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }}
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-08-19 00:00:00 |
Keywords | Mar Joseph Srambickal, Pravacahaka sabdam |
Created Date | 2016-08-19 09:48:47 |