category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമലങ്കര സോഷ്യൽ സർവ്വീസ് സൊസൈറ്റിയെ ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സാമൂഹിക സമിതി പ്രത്യേക ഉപദേശക പദവിയിലേക്ക് ഉയർത്തി
Contentതിരുവനന്തപുരം: മലങ്കര സോഷ്യൽ സർവ്വീസ് സൊസൈറ്റിയെ ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സാമൂഹിക സമിതി പ്രത്യേക ഉപദേശക പദവിയിലേക്ക് ഉയർത്തി. ഇതുവഴി ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിക സമിതിയിലും, മറ്റ് അനുബന്ധ സംഘടനകളുടെയും യു.എൻ ജനറൽ അസംബ്ലിയുടെയും വിവിധ പരിപാടികളിലും, സാമ്പത്തിക സഹായ പദ്ധതികളിലും പങ്കാളികൾ ആകുന്നതിന് സാധിക്കും. പ്രത്യേക വിഷയങ്ങളിൽ ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ തലങ്ങളിൽ നടക്കുന്ന ചർച്ചകൾ, പ്രമേയങ്ങൾ, വികസന പരിപാടികൾ, നയരൂപീകരണം എന്നീ മേഖലകളിൽ പ്രത്യേക അഭ്യർത്ഥന അനുസരിച്ച് ആശയ രൂപീകരണം നടത്തുന്നതിന് അനുമതി ലഭിക്കും. ഇതു സംബന്ധിച്ച അറിയിപ്പ് ഐക്യരാഷ്ട്ര സംഘടന സാമൂഹിക സാമ്പത്തിക കൗൺസിൽ ഓഫീസിലെ ആക്ടിംഗ് ചീഫ് ആൽബർട്ടോ പാദുവായിൽ നിന്നും മലങ്കര സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബോവസ് മാത്യുവിന് ലഭിച്ചു. ഇതിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം 23 ന് 3 മണിക്ക് പട്ടം മേജർ ആർച്ചുബിഷപ്‌സ് ഹൗസിൽ നടക്കും. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-08-20 00:00:00
KeywordsUN, Malanakara Social Service Society
Created Date2016-08-20 14:04:27