CALENDAR

20 / August

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീവിതത്തിന്റെ ശരിയായ അര്‍ത്ഥം
Content''യേശു സ്‌നേഹപൂര്‍വം അവനെ കടാക്ഷിച്ചു കൊണ്ട് പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക'' (മര്‍ക്കോസ് 10:21). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 20}# യേശുവിന്റെ ഈ വാക്കുകളില്‍ പ്രകടമാകുന്നത് മഹത്തായ ഒരു പാഠമെന്നും ഈ ആധുനിക ലോകത്തില്‍ സുപ്രധാന പ്രശ്‌നങ്ങള്‍ക്കും മൗലിക ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമെന്നും ഈ വചനത്തെ വിശേഷിപ്പിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ജീവിതത്തിന്റെ ശരിയായ അര്‍ത്ഥത്തെപ്പറ്റി ഇന്ന്‍ ഏറെ സംശയം വെച്ചു പുലര്‍ത്തുന്നു. നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? പലരിലും ഉയരുന്ന ചോദ്യമാണിത്. സത്യത്തോടും, നന്മയോടുമുള്ള ഈ തുറന്ന സമീപനത്തില്‍ ഒരാള്‍ക്ക് അവനെ തന്നെ കണ്ടെത്താന്‍ കഴിയും. യേശുവിന്റെ സ്നേഹത്തെയും അവിടുത്തെ കാരുണ്യത്തെയും തുറന്ന മനസ്സോടെ നോക്കി കാണാന്‍ നമ്മുക്ക് സാധിക്കുകയാണെങ്കില്‍ നമ്മുടെ ജീവിതത്തിനു യഥാര്‍ത്ഥ മൂല്യമുണ്ടാകും. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ബോസ്റ്റണ്‍, 1.10.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/8?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2022-08-20 00:00:00
Keywordsജീവിതം
Created Date2016-08-20 17:24:18