category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം: ക്യാംപെയിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ |
Content | കല്‍പ്പറ്റ: യെമനിലെ ഏഡനില്‍ ഭീകരര്‍ തട്ടികൊണ്ട് പോയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കുന്നതിന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ 'പ്രവാചക ശബ്ദം' നടത്തുന്ന ക്യാംപെയിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയം കാണാത്ത സാഹചര്യത്തിലാണ് യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് 4 ആഴ്ചകള്‍ക്ക് മുന്‍പ് 'പ്രവാചക ശബ്ദം' ക്യാമ്പയിന്‍ ആരംഭിച്ചത്. ഇതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി സംഘടനകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും രംഗത്തു വന്നിരുന്നു. ഇതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വന്‍ ഒപ്പുശേഖരണം നടത്തുന്നു.
ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രാര്‍ഥനാ ദിനമായി ആചരിക്കാനും ഒപ്പുശേഖരണം നടത്താനുമാണ് ജില്ലാ കമ്മിറ്റി തീരുമാനം. ഇടവക വികാരിമാരും സിസിഎഫ് ഭാരവാഹികളും ഒപ്പു ശേഖരണത്തിനും ഭീമഹര്‍ജി തയാറാക്കുന്നതിനും ഇടവകകളില്‍ നേതൃത്വം നല്‍കും. ജില്ലയിലെ ഇടവകകളില്‍ നിന്നും ശേഖരിക്കുന്ന ഭീമാ ഹര്‍ജികള്‍ മുഖ്യമന്ത്രി വഴിയാണ് യുഎന്നിനു സമര്‍പ്പിക്കുന്നത്.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും നിവേദനം സമർപ്പിക്കാന്‍ മുന്‍കൈ എടുത്ത 'പ്രവാചക ശബ്ദത്തിന്റെ' ദൗത്യത്തില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഭീമഹര്‍ജി തയാറാക്കാന്‍ പദ്ധതിയിട്ടതെന്ന് ക്രിസ്ത്യന്‍ കല്‍ച്ചറല്‍ ഫോറത്തിന്റെ ജില്ലാ ചെയര്‍മാന്‍ സാലു എബ്രഹാം മേച്ചേരില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഈ ഓണ്‍ലൈന്‍ പെറ്റീഷന്‍ അനേകരിലേക്ക് എത്തിക്കുവാനും പദ്ധതി തയാറാക്കുമെന്ന് സാലു ഏബ്രഹാം കൂട്ടിചേര്‍ത്തു
കേവലം 4 ആഴ്ചകള്‍ മുന്‍പ് ആരംഭിച്ച ഈ ക്യാംപെയിനില്‍ 5600-ല്‍ അധികം പെറ്റീഷന്‍ ഇതുവരെ ഫയല്‍ ചെയ്തിട്ടുണ്ട്. ഫാ.ടോമിന്റെ മോചനത്തിനായി അന്താരാഷ്ട്ര തലത്തില്‍ നിന്നും പോലും പെറ്റീഷന്‍ sign ചെയ്യാന്‍ പലരും തയറാകുന്നുവെന്നത് ശ്രദ്ധേയമാണ്.
#{green->n->n->#SaveFrTom }#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-08-21 00:00:00 |
Keywords | Father Tom Uzhunnalil, Campaign , Pravachaka sabdam |
Created Date | 2016-08-21 00:01:21 |