Content | “സാലേം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും, വീഞ്ഞും കൊണ്ടു വന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍” (ഉല്‍പ്പത്തി 14:18).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-21}#
1879-ല്‍ അയര്‍ലന്‍ഡിലെ ക്നോക്കില്‍ പരിശുദ്ധ കന്യകാ മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിലെ പുരോഹിതനായിരുന്നു ബര്‍ത്തലോമിയോ കാവന. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോക്ഷത്തിനായി സദാ പ്രയത്നിച്ച് കൊണ്ടിരിന്ന ഒരു വ്യക്തി കൂടിയായിരിന്നു അദ്ദേഹം. മാതാവിന്റെ പ്രത്യക്ഷപ്പെടലിന് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി നൂറോളം വിശുദ്ധ കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുവാന്‍ തുടങ്ങിയിരുന്നു. തന്റെ നൂറാമത്തെ കുര്‍ബ്ബാന അര്‍പ്പിക്കുന്ന ദിവസമായ 1879 ഓഗസ്റ്റ് 21-നാണ് ക്നോക്കില്‍ പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ടത്.”
#{red->n->n->വിചിന്തനം:}#
വിശുദ്ധ കുര്‍ബാനയുടെ ശക്തിയും പ്രാധാന്യവും വാക്കുകളില്‍ ഒതുക്കാവുന്നതല്ല. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കും, ലോക സമാധാനത്തിനുമായി നിങ്ങളുടെ കുറെ സുഹൃത്തുക്കളെയും സംഘടിപ്പിച്ച് നൂറ് വിശുദ്ധ കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/8?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |