category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ഗര്‍ഭഛിദ്രങ്ങള്‍ക്കു വേണ്ടി നിലകൊണ്ട ഡോക്ടര്‍ മെഡ്ജുഗോറി സന്ദര്‍ശനത്തിലൂടെ ജീവന്‍റെ സംരക്ഷകയായി മാറിയപ്പോള്‍ |
Content | മെഡ്ജുഗോറി: ഗര്‍ഭഛിദ്രം എന്ന മാരക പാപം തങ്ങളുടെ കരങ്ങളാല്‍ ചെയ്തു കൊടുക്കുകയും അതിനെ ജോലിയുടെ ഭാഗമായി മാത്രം കാണുകയും ചെയ്യുന്ന വലിയൊരു ശതമാനം ഡോക്ടറുമാര്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഒരു തിന്മയായി പോലും പല ഡോക്ടറുമാരും ഇതിനെ കാണുന്നില്ല. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട കുന്നിന്‍ മുകളിലേക്ക് പോയ ഒരു സംഘം അവിശ്വാസികളായ ഡോക്ടറുമാര്‍ക്ക് ജീവിതത്തില്‍ വന്ന വലിയ മാറ്റത്തിന്റെ സംഭവ കഥയാണ് മെഡ്ജുഗോറി കുന്നുകള്‍ക്ക് നമ്മോട് പറയുവാനുള്ളത്.
തങ്ങളുടെ ഇത്രയും കാലത്തെ വൈദ്യശാസ്ത്ര ജീവിതത്തിനിടയില്‍ ഭൂമിയിലേക്ക് വരുവാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആയിരക്കണക്കിനു കുരുന്നുകളുടെ ജീവന്‍ ഗര്‍ഭഛിദ്രത്തിലൂടെ നശിപ്പിച്ച വ്യക്തികളാണ് ഈ ഡോക്ടറുമാര്‍. ജീവന്റെ സംരക്ഷകരും പ്രചാരകരുമാകേണ്ട ഡോക്ടറുമാര്‍ ഒരിക്കല്‍ പോലും തങ്ങള്‍ ചെയ്യുന്ന ഈ തിന്മയുടെ കാഠിന്യത്തെ ഒരു പാപമായി കണ്ടിരുന്നില്ല.
2011-ല്‍ ആണ് അറുപതുകാരിയായ വാലന്റീനയെന്ന ഗൈനക്കോളജിസ്റ്റും അവരുടെ സുഹൃത്തുക്കളായ ഒരു സംഘം ഡോക്ടറുമാരും ചേര്‍ന്ന് മെഡ്ജുഗോറിയ കുന്നുകളിലേക്ക് ഒരു യാത്ര നടത്തിയത്. അവരെ സംബന്ധിച്ചിടത്തോളം മെഡ്ജുഗോറിയ സന്ദര്‍ശനം ഒരു വിനോദയാത്ര മാത്രമായിരിന്നു.
യുക്രൈന്‍ യുവതിയായ വാലന്റീന തന്നെയാണ് അവിശ്വാസികളായ ഡോക്ടറുമാരുടെ സംഘത്തെ കുന്നിലേക്ക് നയിച്ചിരുന്നത്. ഉദരത്തിലെ കുഞ്ഞിന്റെ വികാരങ്ങളും, ചലനങ്ങളും, ലോകത്തിലേക്ക് പിറന്നുവീഴുവാനുള്ള അവന്റെ അടങ്ങാത്ത താല്‍പര്യവും ശരിയായി അറിയുന്ന പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപെട്ട മെഡ്ജുഗോറി കുന്നുകളിലേക്ക്, അറുപതുകാരിയായ ഡോക്ടര്‍ കാലുകുത്തിയ സമയം തന്നെ അവരിലേക്ക് ഒരു ശക്തി പുറപ്പെട്ടു.
തന്റെ അനുഭവത്തെ കുറിച്ച് 'മിസ്റ്റിക്ക് പോസ്റ്റിനു' നല്‍കിയ അഭിമുഖത്തില്‍ ഡോക്ടര്‍ വാലന്റീന ഇങ്ങനെ പറയുന്നു. "കുന്നിലേക്ക് കാല്‍കുത്തിയപ്പോള്‍ തന്നെ എന്റെ കാഴ്ച്ചയില്‍ നിന്നും കല്ലുകളും മണ്ണും എല്ലാം നീങ്ങിപോയി. പിന്നീട് ഞാന്‍ കണ്ടത് തലയോട്ടികളും എല്ലുകളും നിറഞ്ഞ ഒരു മലയാണ്. ഞാന്‍ എന്റെ ഈ കരങ്ങളാല്‍ കൊലചെയ്ത ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ അസ്ഥികഷ്ണങ്ങള്‍".
താന്‍ ചെയ്ത തെറ്റിന്റെ വ്യാപ്തി മനസിലാക്കിയ വാലന്റീന ജീവന്റെ സംരക്ഷണത്തിനായി നിലകൊള്ളാന്‍ പുതിയ ജീവിതമാണ് ആരംഭിച്ചത്. അവരുടെ സംഘത്തിലെ ഭൂരിഭാഗം ഡോക്ടര്‍മാരും പിന്നീട് അങ്ങോട്ട് ജീവന്റെ സംരക്ഷകരായി മാറി.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മെഡ്ജുഗോറി കുന്നുകളിലേക്ക് 400-ല്‍ അധികം ഡോക്ടറുമാരെ തീര്‍ത്ഥാടനത്തിനായി വാലന്റീന കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്. ഗര്‍ഭഛിദ്രം എന്ന മാരകപാപത്തിന് അടിമകളായ അനേകം ഡോക്ടറുമാരുടെ മാനസാന്തരത്തിന് വാലന്റീനയുടെ ജീവിതസാക്ഷ്യം ഉപകരിക്കുന്നുവെന്ന്‍ 'മിസ്റ്റിക്ക് പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
#{green->n->n->#SaveFrTom }#
#{red->n->n->ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി}# #{blue->n->n-> Change.org}# #{red->n->n-> വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.}#
{{ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക -> https://www.change.org/p/save-fr-tom-uzhunnalil }} |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2016-08-22 00:00:00 |
Keywords | Medjugore, Pro life , Conversion, Doctors |
Created Date | 2016-08-22 18:29:25 |